Connect with us

ഞാന്‍ എടുത്ത പരിശ്രമങ്ങളുടെ ഫലം ഇപ്പോഴാണ് കിട്ടിയത്, അഡാര്‍ ലവ് ലാലേട്ടന്റെ പുലിമുരുകനെ പോലും കടത്തിവെട്ടിയെന്ന് ഒമര്‍ ലുലു

Malayalam

ഞാന്‍ എടുത്ത പരിശ്രമങ്ങളുടെ ഫലം ഇപ്പോഴാണ് കിട്ടിയത്, അഡാര്‍ ലവ് ലാലേട്ടന്റെ പുലിമുരുകനെ പോലും കടത്തിവെട്ടിയെന്ന് ഒമര്‍ ലുലു

ഞാന്‍ എടുത്ത പരിശ്രമങ്ങളുടെ ഫലം ഇപ്പോഴാണ് കിട്ടിയത്, അഡാര്‍ ലവ് ലാലേട്ടന്റെ പുലിമുരുകനെ പോലും കടത്തിവെട്ടിയെന്ന് ഒമര്‍ ലുലു

ഒമര്‍ ലുലു സം വിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കണ്ടത് അഞ്ച് കോടി ആളുകളാണ്. പത്തുലക്ഷം ലൈക്കുകളും ഇതിനോടകം തന്നെ ഈ ചിത്രം സ്വന്തമാക്കി. ഇപ്പോഴിതാ മലയാളത്തില്‍ പത്തുലക്ഷം ഡിസ്ലൈക്ക് കിട്ടി എന്ന അപഖ്യാതി നേടിയ ചിത്രമാണ് അന്യഭാഷാ പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ക്കുന്നത് എന്നുള്ളതില്‍ നിറഞ്ഞ സന്തോഷം തോന്നുവ്വുവെന്ന് ഒമര്‍ ലുലു പറയുന്നു.

‘ആദ്യത്തെ പത്തുലക്ഷം ഡിസ്ലൈക് കിട്ടിയ ഒരു സിനിമയ്ക്ക് ഹിന്ദി ഭാഷയില്‍ പത്തുലക്ഷം ലൈക്‌സ് കിട്ടിയപ്പോള്‍ വളരെ സന്തോഷം തോന്നുന്നു. അഞ്ചുകോടി കാഴ്ചക്കാരും പത്തുലക്ഷം ലൈക്കും കിട്ടുക എന്നത് ചെറിയ കാര്യമല്ല. കര്‍മ എന്നതില്‍ ഞാന്‍ വളരെയധികം വിശ്വസിക്കുന്നു. ഞാന്‍ എടുത്ത പരിശ്രമങ്ങളുടെ ഫലം ഇപ്പോഴാണ് കിട്ടിയത്. ലാലേട്ടന്റെ പുലിമുരുകന്‍ പോലും സിനിമ ഇവിടെ റിലീസ് ചെയ്തതിന് ശേഷമാണു ഡബ്ബ് പോയത്. പുലിമുരുകന്‍ പോയതിനേക്കാള്‍ റേറ്റില്‍ രണ്ടു പുതിയ കുട്ടികളുടെ ചിത്രം പോവുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ഏക് ധന്‍സു ലവ് സ്റ്റോറി എന്ന പേരിലാണ് ഹിന്ദി റീമേക്ക് എത്തിയത്. ഏപ്രില്‍ 29ന് യുട്യൂബില്‍ റിലീസ് ചെയ്ത ഹിന്ദി പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹിന്ദി പതിപ്പില്‍ നൂറിന്‍ ഷെരീഫാണ് താരം. നൂറിന് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. റോഷന്റെ കഥാപാത്രത്തെയും ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ പ്രിയ വാര്യരുടെ കഥാപാത്രം അനാവശ്യമായിരുന്നു എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

കൗമാര പ്രണയവും തുടര്‍ന്ന് ദുരന്തങ്ങളിലേക്ക് നയിക്കപ്പെടുന്ന കഥാപശ്ചാത്തലവും അവതരിപ്പിക്കുന്ന ചിത്രം ഹിന്ദിയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതേസമയം, അഡാറ് ലവ്വിന്റെ കന്നഡ, തമിഴ് റീമേക്കുകളും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ആദ്യ ഗാനരംഗത്തിലൂടെ തന്നെ ലോകം മുഴുവന്‍ ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യര്‍. എന്നാല്‍ താരത്തിന് നേരെ ഹെയ്റ്റ് ക്യാമ്പയ്ന്‍ ആരംഭിക്കുകയും സിനിമക്കെതിരെ ഡിസ്ലൈക്ക് ക്യാമ്പെയ്നും നടന്നിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top