Connect with us

ടൂവിലര്‍ ഓടിക്കുന്ന ആളുകള്‍ ഏറ്റവും കൂടുതലായി മരിക്കുന്നത് റോഡിലെ കുഴികളില്‍ വീണ്; എന്തുകൊണ്ട് പിഡബ്ല്യുഡിക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസ് എടുത്തിട്ടില്ല?, പ്രതികരണവുമായി ഒമര്‍ ലുലു

Malayalam

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് ഒമര്‍ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോഴിതാ യൂട്യൂബേഴ്‌സായ ഇ-ബുള്‍ ജെറ്റ് സഹോദരന്‍മാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഒരു ചാനലിന്റെ ചര്‍ച്ചയിലാണ് സംവിധായകന്റെ പ്രതികരണം.

അപകടം ഉണ്ടാകുനപോള്‍ പിഡബ്ല്യുഡിക്ക് എതിരെ ഇവിടെ എന്തെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തോ? ഇവിടെ ടൂവിലര്‍ ഓടിക്കുന്ന ആളുകള്‍ ഏറ്റവും കൂടുതലായി മരിക്കുന്നത് റോഡിലെ കുഴികളില്‍ വീണിട്ടാണ്. അതിന് പിഡബ്ല്യുഡിക്ക് എതിരെ എന്തുകൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് കേസ് എടുത്തിട്ടില്ല?

തങ്ങള്‍ ഇവിടെ വണ്ടി ഓടിക്കുന്നത് റോഡ് ടാക്സ് അടച്ചിട്ടാണ്. ഇവിടെ റോഡ് ടാറിട്ടാല്‍ പിറ്റേന്ന് വാട്ടര്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്മെന്റ് വന്നിട്ട് ഇത് പൊളിച്ചിടും. റോഡ് പൊളിച്ച് ഗതാഗതത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ ആക്കി മാറ്റും. എന്തുകൊണ്ട് പൈപ്പിന് വേണ്ടി കാന കോരിയിട്ട് ടാര്‍ ഇട്ടാല്‍ പോരെ എന്ന് പറയുന്നില്ല എന്ന് ഒമര്‍ ലുലു പറയുന്നു.

അതേസമയം, ഈ ബുള്‍ ജെറ്റിനെ ഒരിക്കലും സപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും, ഏത് പാര്‍ട്ടി ഭരിച്ചാലും ഉള്ള ഉദ്ദ്യോഗസ്ഥരുടെ അനാസ്ഥ ചോദ്യം ചോദ്യം ചെയ്തേ പറ്റൂ എന്നും ഒമര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇ-ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു.

More in Malayalam

Trending

Recent

To Top