Connect with us

‘വല്ല്യ പറക്കലും ഓവര്‍ സ്ലോ മോഷനും ഗ്രാവിറ്റി മറന്നുള്ള ഫൈറ്റും വേണ്ടാ എന്നാണ് എന്റെയും ബാബു ആന്റണി ചേട്ടന്റെയും തീരുമാനം’; പവര്‍സ്റ്റാറിനെ കുറിച്ച് പറഞ്ഞ് ഒമര്‍ലുലു

Malayalam

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ഒമര്‍ലുലു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റഎ പുതിയ ചിത്രമായ പവര്‍ സ്റ്റാറിനെ കുറിച്ച് പറയുകയാണ് ഒമര്‍ലുലു.

എന്റെ സ്വപ്നം പവര്‍സ്റ്റാര്‍ സിനിമ കൊവിഡ് മൂന്നാംതരംഗം കഴിഞ്ഞ് ഈ വര്‍ഷം അവസാനത്തോടെ തുടങ്ങാന്‍ പറ്റും എന്ന് വിചാരിക്കുന്നു. രണ്ട് ഗണ്‍ ഫൈറ്റ് അടക്കം ആറ് ഫൈറ്റാണ് പവര്‍സ്റ്റാറില്‍ ഉള്ളത് വല്ല്യ പറക്കലും ഓവര്‍ സ്ലോ മോഷനും ഗ്രാവിറ്റി മറന്നുള്ള ഫൈറ്റും വേണ്ടാ എന്നാണ് എന്റെയും ബാബു ആന്റണി ചേട്ടന്റെയും തീരുമാനം നിങ്ങളുടെ അഭിപ്രായം പറയൂ, എന്നാണ് അദ്ദേഹം പറഞ്ഞത്.

ഒമര്‍ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് ‘പവര്‍സ്റ്റാര്‍’. ബാബു ആന്റെണിയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കൊക്കൈന്‍ പ്രമേയമാകുന്ന ചിത്രത്തില്‍ നായികയോ പാട്ടുകളോ ഇല്ല. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവയാണ് സിനിമയുടെ ലൊക്കേഷനുകള്‍. കെജിഎഫിന്റെ സംഗീത സംവിധായകന്‍ ബസ്റൂര്‍ രവിയാണ് പവര്‍ സ്റ്റാറിനായി സംഗീതമൊരുക്കുന്നത്. ബസ്റൂര്‍ രവിയുടെ ആദ്യ മലയാള ചിത്രമാണ് പവര്‍സ്റ്റാര്‍. ചിത്രത്തില്‍ കന്നട യുവതാരം ശ്രേയസ്സ് മഞ്ജുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top