Malayalam
ബോളിവുഡില്‍ നിന്നും ഹോളിവുഡിലേയ്ക്ക്, ഒമര്‍ലുലുവിന്റെ ഹോളിവുഡ് പടം കാത്തിരിക്കുന്ന ആരാധകന് മറുപടിയുമായി സംവിധായകന്‍
ബോളിവുഡില്‍ നിന്നും ഹോളിവുഡിലേയ്ക്ക്, ഒമര്‍ലുലുവിന്റെ ഹോളിവുഡ് പടം കാത്തിരിക്കുന്ന ആരാധകന് മറുപടിയുമായി സംവിധായകന്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത അദ്ദേഹം തന്നെയാണ് പങ്കുവെച്ചത്.
ബോളിവുഡ് ഡയറക്ടര്‍ ആവണം എന്ന തന്റെ വലിയൊരു സ്വപ്നം നടക്കാന്‍ പോവുന്നു എന്ന കുറിപ്പോടെയാണ് ഹിന്ദി ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതിനെ കുറിച്ച് ഒമര്‍ ലുലു വ്യക്തമാക്കിയത്. നിരവധി കമന്റുകളാണ് സംവിധായകന്‍ പങ്കുവച്ച പോസ്റ്റിന് ലഭിച്ചത്. മിക്ക കമന്റുകള്‍ക്കും ഒമര്‍ മറുപടിയും നല്‍കിയിട്ടുണ്ട്.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഹോളിവുഡ് സിനിമക്കായി കാത്തിരിക്കുകയാണ് എന്ന കമന്റിന് സംവിധായകന്‍ നല്‍കിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
”ഒമറിക്ക ഒരു ഹോളിവുഡ് ചെയ്യാന്‍ കാത്തിരിക്കുകയാണ്” എന്നാണ് ഒരു ആരാധകന്റെ കമന്റ്. വിപിന്‍ കെ. ദാസ് എന്നയാളുടെ കമന്റിന് ‘2024ല്‍ അത് സംഭവിക്കും” എന്നാണ് സംവിധായകന്‍ മറുപടി നല്‍കിയിരിക്കുന്നത്. ആ സിനിമയില്‍ ചാന്‍സ് ചോദിച്ചും പലരും എത്തുന്നുണ്ട്.
ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയാണ് ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു, ഈ വര്‍ഷം അവസാനം ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സംവിധായകന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.