Connect with us

ചില സുഹൃത്തുക്കളുടെ സിനിമ വരുമ്പോള്‍ നോ പറയാന്‍ അറിയില്ല, ഏറെ കടപ്പാടുള്ളത് ഗീതുമോഹന്‍ദാസിനോട്; തുറന്ന് പറഞ്ഞ് നിവിന്‍ പോളി

Malayalam

ചില സുഹൃത്തുക്കളുടെ സിനിമ വരുമ്പോള്‍ നോ പറയാന്‍ അറിയില്ല, ഏറെ കടപ്പാടുള്ളത് ഗീതുമോഹന്‍ദാസിനോട്; തുറന്ന് പറഞ്ഞ് നിവിന്‍ പോളി

ചില സുഹൃത്തുക്കളുടെ സിനിമ വരുമ്പോള്‍ നോ പറയാന്‍ അറിയില്ല, ഏറെ കടപ്പാടുള്ളത് ഗീതുമോഹന്‍ദാസിനോട്; തുറന്ന് പറഞ്ഞ് നിവിന്‍ പോളി

യുവതാരങ്ങള്‍ക്കിടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് നിവില്‍ പോളി. ഇപ്പോഴിതാ ചില സുഹൃത്തുക്കളുടെ സിനിമ വരുമ്പോള്‍ നോ പറയാന്‍ അറിയില്ലെന്നും പക്ഷേ അങ്ങനെയുള്ള റോളുകള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ടെന്നും പറയുകയാണ് താരം. നമുക്ക് നല്ല സുഹൃത്തുക്കള്‍ ഉണ്ടാകുമ്പോള്‍ എപ്പോഴും നല്ലത് സംഭവിക്കും. സിനിമയിലും അങ്ങനെ തന്നെയാണ്. നല്ല കഥകള്‍ സംഭവിക്കുന്നതും അങ്ങനെയാണ്.

നമ്മുടെ സുഹൃത്തുക്കള്‍ ആകുമ്പോള്‍ ഒരു കഥാപാത്രത്തെ നല്ലതുപോലെ ചെയ്യുവാനുള്ള ഒരു സ്വാതന്ത്ര്യം അവിടെ ഉണ്ടാകും. പ്രേമവും തട്ടത്തിന്‍ മറയത്തും ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യവുമെല്ലാം അങ്ങനെ സംഭവിച്ച ചിത്രങ്ങളാണ്. ഒരു സിനിമ പരാജയപ്പെടുമ്പോള്‍ അടുത്ത സിനിമയില്‍ ആ പരാജയം എങ്ങനെ വിജയമായി തീര്‍ക്കാം എന്നാണ് നമ്മള്‍ എല്ലാവരും നോക്കുന്നത് എന്നും ഒരു കഥാപാത്രത്തെ എത്രത്തോളം മികച്ചതാക്കാം എന്നതിലാണ് താന്‍ എപ്പോഴും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് എന്നും നിവിന്‍ പറഞ്ഞു.

നായകനായി കയ്യടി വാങ്ങുമ്പോള്‍ തന്നെ അതിഥി വേഷത്തിലും നെഗറ്റീവ് വേഷത്തിലുമൊക്കെ നിവിന്‍ എത്താറുണ്ട്. താരമൂല്യം നോക്കാതെ ഈ വേഷങ്ങള്‍ ചെയ്യാന്‍ നിവിന്‍ നിര്‍ബന്ധിതനാകുന്നത് സൗഹൃദത്തിന്റെ പുറത്താണോ അതോ തിരക്കഥയ്ക്ക് പ്രാധാന്യം നല്‍കുന്നതുകൊണ്ടാണോ എന്ന ചോദ്യത്തിന് രണ്ടിനും ഒരേ പ്രധാന്യമാണ് കൊടുക്കുന്നത് എന്നായിരുന്നു നിവിന്റെ മറുപടി. തന്റെ കരിയറിലെ മോസ്റ്റ് അണ്ടര്‍ റേറ്റഡ് സിനിമ ഗീതുമോഹന്‍ ദാസ് സംവിധാനം ചെയ്ത മൂത്തോനാണെന്നും നിവിന്‍ പോളി പറയുന്നു.

‘ഞാന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വ്യത്യസ്തതയാര്‍ന്ന വേഷമാണ് മൂത്തോനിലേത്. വളരെയധികം എഫേര്‍ട്ട് വേണ്ടി വന്ന കഥാപാത്രമാണ് അത്. ഏറെ കടപ്പാടുള്ളത് സംവിധായക ഗീതുമോഹന്‍ദാസിനോട് തന്നെയാണ്. മൂത്തോന്റെ സബ്ജക്ട് ഗീതു പറഞ്ഞപ്പോള്‍ തന്നെ ഒരു ആവേശം ജനിച്ചിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് തന്നെ കഥാപാത്രത്തെ ആഴത്തില്‍ പഠിക്കുവാന്‍ സാധിച്ചു. എന്റെ കരിയറിലെ മോസ്റ്റ് അണ്ടര്‍ റേറ്റഡ് സിനിമ ഏതെന്ന് ചോദിച്ചാല്‍ അത് മൂത്തോന്‍ തന്നെയായിരിക്കും. വരും നാളുകളില്‍ കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രവും മൂത്തോനായിരിക്കും’, എന്നും നിവിന്‍ പോളി പറയുന്നു.

More in Malayalam

Trending

Recent

To Top