Malayalam
നയന്‍താരയുടെ ജാതകത്തില്‍ മംഗല്യ ദോഷം, ആദ്യം വരണമാല്യം ചാര്‍ത്തുന്നത് വിഘ്‌നേഷിനെ അല്ല; വിവാഹ വാര്‍ത്തകള്‍ക്ക് പിന്നാലെ പുറത്ത് വരുന്നത്!
നയന്‍താരയുടെ ജാതകത്തില്‍ മംഗല്യ ദോഷം, ആദ്യം വരണമാല്യം ചാര്‍ത്തുന്നത് വിഘ്‌നേഷിനെ അല്ല; വിവാഹ വാര്‍ത്തകള്‍ക്ക് പിന്നാലെ പുറത്ത് വരുന്നത്!
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയാകെ തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍. സംവിധായകനും നടനുമായ വിഘനേശ് ശിവനുമായി നയന്‍സ് പ്രണയത്തിലായിട്ട് വര്‍ഷങ്ങളോളമായി. ഇനിയും വിവാഹത്തെ കുറിച്ച് താരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അധികം വൈകാതെ വിവാഹം ഉണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍പ് പല തവണ നയന്‍താര-വിഘ്നേശ് വിവാഹം നടക്കുമെന്നും അതല്ല ഇരുവരും നേരത്തെ വിവാഹിതര്‍ ആയെന്നും തരത്തിലായിരുന്നു വാര്‍ത്തകള്‍.
ഒരുകാലത്ത് ഗ്ലാമര്‍ വേഷങ്ങളുടെ പേരില്‍ നയന്‍താരയെ പലരും വിമര്‍ശിച്ചിരുന്നു. ഇന്ന് ആ വിമര്‍ശിച്ചവരെ കൊണ്ട് തന്നെ അതെല്ലാം മാറ്റി പറയിപ്പിച്ചിരിക്കുകയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍. എന്നാല്‍ ഇപ്പോഴിതാ ചില തുറന്ന് പറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് നയന്‍താര. മാധ്യമങ്ങളോടും അഭിമുഖ പരിപാടികളോടും അകലം പാലിക്കുന്ന വ്യക്തിയാണ് നയന്‍താര. അവാര്‍ഡ് ദാന ചടങ്ങുകള്‍ പോലെയുള്ള ചില പൊതുപരിപാടികള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ അഭിമുഖങ്ങളിലോ പ്രൊമോഷന്‍ പരിപാടികളിലോ നയന്‍താര എത്താറില്ല.
ഇപ്പോഴിതാ തന്റെ ജാതകത്തിലെ മംഗല്യ ദോഷം മാറ്റാനായി നയന്‍താര വരണമാല്യം ആദ്യം അണിയിക്കുക മരത്തിനെ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെയും പുറത്തുവന്നിട്ടില്ല. വര്‍ഷങ്ങളായി വിഘ്‌നേഷുമായി പ്രണയത്തിലായ നയന്‍താര ഉടനെ തന്നെ വിവാഹതിയാകും എന്ന സൂചന നിലനില്‍ക്കവെയാണ് ഇത്തരമൊരു റിപ്പോര്‍ട്ടും പുറത്തായിരുന്നത്.
മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വരുമ്പോള്‍ ഒരു പക്ക നാട്ടിന്‍ പുറത്തുകാരിയുടെ ഇമേജ് ആയിരുന്നു നയന്‍താരയ്ക്ക്. പിന്നീട് നാട്ടുരാജാവ്, വിസ്മയ തുമ്പത്ത് എന്നീ ചിത്രങ്ങളിലൊക്കെ അഭിനയിക്കുമ്പോഴും പ്രേക്ഷക മനസ്സില്‍ നയന്‍താരയ്ക്കുള്ള രൂപത്തിന് യാതൊരു മാറ്റവും സംഭവിച്ചില്ല. എന്നാല്‍ പിന്നീട് രൂപത്തിലുള്ള മാറ്റം പെട്ടന്നാണ് നയന്‍താരയില്‍ ഒരു മാറ്റം കണ്ടു തുടങ്ങിയത്.
വിദേശത്ത് പോയി കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രിക്രിയ നടത്തി എന്നൊരു ഗോസിപ്പ് ഉണ്ട്. വടിവൊത്തെ അരക്കെട്ട് ഒക്കെ ആയതോടെ നയന്‍താര യാതൊരു മടിയും കൂടാതെ ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങി. തമിഴില്‍ അന്ന് മുന്‍നിരയില്‍ നിന്നിരുന്ന തൃഷ, ശ്രിയ ശരണ്‍, പൂജ തുടങ്ങിയ നായികമാര്‍ക്ക് വെല്ലുവിളിയായിരുന്നു നയന്‍താരയുടെ വളര്‍ച്ച.
ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നയന്‍താരയുടെ ജീവിതത്തില്‍ സിനിമ സംഭവിയ്ക്കുകയായിരുന്നു. അതേപോലെതന്നെയാണ് തിരുവല്ലയില്‍ ഒരു സിറിയന്‍ ക്രിസ്ത്യാനിയായി ജനിച്ച നയന്‍താര ഹിന്ദുമതത്തിലേക്ക് എത്തിയതും. ഹിന്ദുവിശ്വാസങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചതും എല്ലാം. ഇപ്പോള്‍ കുറച്ചു നാളുകളായി നയന്‍സിന്റെ വിവാഹവാര്‍ത്തയാണ് വന്നു കൊണ്ടിരിക്കുന്നത്.
പ്രതിശ്രുത വരന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹത്തിന് നടി തയ്യാറെടുക്കുകയാണ് എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആ വിവാഹത്തിനും മുന്‍പേ നടി വരണ മാല്യം അണിയിക്കുക മരത്തിനെയാകും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജാതകത്തിലുള്ള മാംഗല്യദോഷം മാറ്റാന്‍ ആണ് മരത്തിനെ വിവാഹം കഴിക്കുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഹിന്ദുമതത്തിലും ജ്യോതിഷത്തിലും വിശ്വസിക്കുന്ന നടിയിപ്പോള്‍ തന്റെ ജാതകദോഷം മാറ്റാനായി ജ്യോതിഷിയുടെ ഉപദേശം സ്വീകരിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തിന് മുന്നോടിയായി അനുഗ്രഹം തേടി നയന്‍താരയും വിഘ്നേഷും അടുത്തിടെ തിരുപ്പതി ക്ഷേത്രത്തില്‍ എത്തിയിരുന്നു. ദമ്പതികളുടെ ക്ഷേത്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നയന്‍താര ഈ വര്‍ഷമാദ്യം കാമുകന്‍ വിഘ്‌നേശുമായി വിവാഹനിശ്ചയം നടത്തിയതായും വാര്‍ത്തകള്‍ വന്നിരുന്നു. അടുത്തിടെ ഇരുവരും നിരവധി ക്ഷേത്രങ്ങള്‍ ആണ് സന്ദര്‍ശിച്ചത്. ഷിര്‍ദി സായി ക്ഷേത്രം, മുംബൈയിലെ സിദ്ധി വിനായക് ക്ഷേത്രം, കര്‍ണാടകയിലെ മറ്റൊരു പുരാതന ക്ഷേത്രം തുടങ്ങിയ ഇടങ്ങളും ഇരുവരും ദര്‍ശനം നടത്തിയിരുന്നു.
നയന്‍താര മതം മാറിയശേഷം ഹിന്ദു മതത്തില്‍ ഉറച്ച വിശ്വാസിയായി മാറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല തിരുമലയില്‍ വച്ചാകും വിഘ്നേഷും നയന്‍സും വിവാഹിതരാകുക എന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹശേഷം ചെന്നൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ റെസെപ്ഷന്‍ നടത്താന്‍ പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ബാലയ്യ, ചിരഞ്ജീവി, സാമന്ത തുടങ്ങിയ സിനിമാ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.
ഒരു കൊറിയന്‍ സിനിമയുടെ റീമേക്കായ മിലിന്ദ് റാവുവിന്റെ നേട്രികണ്ണില്‍ ആണ് നയന്‍താര ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. വിഘ്‌നേഷ് ആണ് ചിത്രം നിര്‍മ്മിച്ചത്. അതേസമയം, അണ്ണാത്തെ എന്ന സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം നയന്‍താര ഉടനെയെത്തും. ഇതിനുപുറമെ, കാത്തു വാക്കുകളുടെ രണ്ട് കടല്‍, ഗോഡ്ഫാദര്‍, ഗോള്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി സിനിമകള്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.
