Malayalam
എന്നെ മാധ്യമങ്ങള്‍ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്, അതിനാല്‍ നിറയെ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്, എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ തന്റേതായി മാത്രം ഇരിക്കണമെന്നതാണ് ആഗ്രഹമെന്ന് നയന്‍താര
എന്നെ മാധ്യമങ്ങള്‍ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്, അതിനാല്‍ നിറയെ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്, എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ തന്റേതായി മാത്രം ഇരിക്കണമെന്നതാണ് ആഗ്രഹമെന്ന് നയന്‍താര
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയാകെ തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍. സംവിധായകനും നടനുമായ വിഘനേശ് ശിവനുമായി നയന്‍സ് പ്രണയത്തിലായിട്ട് വര്‍ഷങ്ങളോളമായി. ഇനിയും വിവാഹത്തെ കുറിച്ച് താരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അധികം വൈകാതെ വിവാഹം ഉണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍പ് പല തവണ നയന്‍താര-വിഘ്‌നേശ് വിവാഹം നടക്കുമെന്നും അതല്ല ഇരുവരും നേരത്തെ വിവാഹിതര്‍ ആയെന്നും തരത്തിലായിരുന്നു വാര്‍ത്തകള്‍.
ഒരുകാലത്ത് ഗ്ലാമര്‍ വേഷങ്ങളുടെ പേരില്‍ നയന്‍താരയെ പലരും വിമര്‍ശിച്ചിരുന്നു. ഇന്ന് ആ വിമര്‍ശിച്ചവരെ കൊണ്ട് തന്നെ അതെല്ലാം മാറ്റി പറയിപ്പിച്ചിരിക്കുകയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍. എന്നാല്‍ ഇപ്പോഴിതാ ചില തുറന്ന് പറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് നയന്‍താര. മാധ്യമങ്ങളോടും അഭിമുഖ പരിപാടികളോടും അകലം പാലിക്കുന്ന വ്യക്തിയാണ് നയന്‍താര. അവാര്‍ഡ് ദാന ചടങ്ങുകള്‍ പോലെയുള്ള ചില പൊതുപരിപാടികള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ അഭിമുഖങ്ങളിലോ പ്രൊമോഷന്‍ പരിപാടികളിലോ നയന്‍താര എത്താറില്ല.
എന്തുകൊണ്ടാണ് താന്‍ അഭിമുഖങ്ങളോടും പ്രൊമോഷന് പരിപാടികളോടും അകലം പാലിക്കുന്നത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നയന്‍താര. തന്റെ കരിയറിന്റെ തുടക്കത്തില്‍ മാധ്യമങ്ങള്‍ തന്നെ വളരെ തെറ്റായി ചിത്രീകരകിച്ചിട്ടുണ്ടെന്നും അതുകാരണം തനിക്ക് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെന്നുമാണ് നയന്‍താര പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.
‘ആരംഭ കാലത്തില്‍ എന്നെ മാധ്യമങ്ങള്‍ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്. അതിനാല്‍ നിറയെ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. അഭിമുഖം വരുമ്പോള്‍ അതില്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ വരും. ഞാന്‍ ചിന്തിക്കുന്നതിനെ കുറിച്ചും പറയേണ്ടി വരും. എന്നാല്‍ എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ തന്റേതായി മാത്രം ഇരിക്കണമെന്നതാണ് ആഗ്രഹം. അതുപോലെ തന്നെ ഞാന്‍ ചിന്തിക്കുന്നത് എന്താണ് എന്നുള്ളത് ലോകം അറിയുന്നതില്‍ എനിക്ക് താല്പര്യമില്ല” എന്നായിരുന്നു നയന്‍താര പറഞ്ഞത്.
സിനിമയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അഭിനയം തനിക്ക് ജോലി മാത്രമാണെന്നും അതുകൊണ്ട് താന്‍ അഭിനയിക്കുന്ന സിനിമകള്‍ മാത്രം സംസാര വിഷയം ആയാല്‍ മതിയെന്നും വിചാരിക്കുന്ന ആളാണ് താനെന്നും നയന്‍താര പറയുന്നു. അതിനാലാണ് താന്‍ മീഡിയയില്‍ നിന്നും പ്രൊമോഷന്‍ എന്നിവയില്‍ നിന്നുമെല്ലാം ഒഴിഞ്ഞു മാറി നില്‍ക്കുന്നതെന്നും താരം വ്യക്തമാക്കി. തമിഴിലേയും തെലുങ്കിലേയും തിരക്കേറിയ നടിയാണ് നയന്‍താര. എന്നാല്‍ ഇപ്പോഴും മലയാളത്തില്‍ അഭിനയിക്കാന്‍ നയന്‍താര ശ്രദ്ധിക്കുന്നുണ്ട്. മലയാളത്തില്‍ നിന്നും നല്ല വേഷങ്ങള്‍ ലഭിക്കുമ്പോഴൊന്നും നയന്‍താര നോ പറയാറില്ല.
എത്ര തിരക്കായാലും മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ സമയം കണ്ടെത്തുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും നയന്‍താര മറുപടി പറയുന്നുണ്ട്. നമ്മള്‍ എത്ര വളര്‍ന്നു കഴിഞ്ഞാലും നമ്മുടെ മാതൃഭാഷയെ മറക്കുവാന്‍ പാടില്ലെന്നും തന്നെ ഒരു നടിയാക്കിയ മലയാള സിനിമയെ ഒരിക്കലും മറക്കില്ലെന്നുമാണ് നയന്‍താര പറയുന്നത്. സൂപ്പര്‍നായികയായ നയന്‍താരയുടെ പ്രതിഫലവും ഉയര്‍ന്നതാണ്. എന്നാല്‍ മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ സിനിമയുടെ ബജറ്റ് അനുസരിച്ചേ താരം പ്രതിഫലം വാങ്ങാറുള്ളൂവെന്നാണ് താരത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മൂക്കുത്തി അമ്മനാണ് നയന്‍താര അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം. നിഴല്‍ ആയിരുന്നു നയന്‍താരയുടെ അവസാന മലയാള സിനിമ. രജനീകാന്ത് സിനിമ അണ്ണാത്തെ അടക്കം നിരവധി സിനിമകള്‍ നയന്‍താരയുടേതായി പുറത്തിറങ്ങാനുണ്ട്. ഇതിന് പിന്നാലെയാണ് താരം ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ആറ്റ് ലി സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രത്തിലൂടെയാണ് നയന്‍താരയും ബോളിവുഡിലെത്തുന്നത്. ബോളിവുഡിന്റെ താരരാജവായ ഷാരൂഖ് ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍.
അതേസമയം, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലും നയന്‍സ് എത്തുമെന്ന് വിവരമുണ്ട്. പൃഥ്വിരാജ് ആണ് ചിത്രത്തിന്റെ നായകന്‍. പൃഥ്വിരാജും നയന്‍താരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഗോള്‍ഡ്. മുന്‍പ് ട്വന്റി 20 സിനിമയുടെ ഒരു ഗാനരംഗത്തില്‍ മാത്രമാണ് ഇരുവരും ഒരുമിച്ച് എത്തിയത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നായകനും നായികയുമായി എത്തുകയാണ് താരങ്ങള്‍. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ബ്രോ ഡാഡിക്ക് ശേഷമാണ് പൃഥ്വിരാജ് അല്‍ഫോണ്‍സ് പുത്രന്റെ ചിത്രത്തില്‍ അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫണ്‍ മൂവിയാണ് അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് എന്നാണ് നടന്‍ അജ്മല്‍ അമീര്‍ പറയുന്നത്. തന്റെ ആദ്യത്തെ ലൈവ് ആണെന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ എത്തിയത്.
‘ഇവിടെ എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നു. സെപ്റ്റംബര്‍ ആദ്യവാരം പുതിയ സിനിമ ആരംഭിക്കുന്നു. നിങ്ങളുടെ എല്ലാം പ്രിയപ്പെട്ട സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ സിനിമയിലാണ് അഭിനയിക്കുന്നത്. നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒട്ടേറെ താരങ്ങളുണ്ട് സിനിമയില്‍. പൃഥ്വിരാജും നയന്‍താരയും മറ്റ് നിരവധി അഭിനേതാക്കളുമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്. ഒരു വലിയ സിനിമയാണ്. ഫുള്‍ ഫണ്‍ ആണ്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് മലയാളത്തില്‍ അഭിനയിക്കുന്നതെന്നും അജ്മല്‍ പറഞ്ഞു.
