Connect with us

സിനിമാമേഖലയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഒരു വിവേചനം നിലനില്‍ക്കുന്നതായി തനിക്ക് തോന്നിയിട്ടില്ല; അഭിപ്രായം പറഞ്ഞാല്‍ തങ്ങള്‍ക്കെതിരെ വലിയ വിദ്വേഷ പ്രചരണവും ആക്രമണവും നടക്കുമെന്ന ആശങ്ക മൂലമാണ് മിണ്ടാത്തതെന്ന് നസറുദ്ദീന്‍ ഷാ

News

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് നസിറുദ്ദീന്‍ ഷാ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍താരങ്ങളായ ആമിര്‍ ഖാനും ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്ന വിമര്‍ശനങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നസിറുദ്ദീന്‍ ഷാ. അഭിപ്രായം പറഞ്ഞാല്‍ തങ്ങള്‍ക്കെതിരെ വലിയ വിദ്വേഷ പ്രചരണവും ആക്രമണവും നടക്കുമെന്ന ആശങ്ക മൂലമാണ് മിണ്ടാത്തതെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.

‘അവര്‍ക്കായി എനിക്ക് സംസാരിക്കാനാകില്ല. പക്ഷെ എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടെന്ന് എനിക്കറിയാം. മുസ്ലിങ്ങള്‍ക്കെതിരെ മാത്രമല്ല നിലപാടുകളുടെ പേരില്‍ സംവിധായകന്‍ ആനന്ദ് പട്വര്‍ധനെതിരെ വലതുപക്ഷത്ത് നിന്നും കടുത്ത ആക്രമണമല്ലേ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്,’ നസിറുദ്ദീന്‍ ഷാ പറഞ്ഞു.

സിനിമാമേഖലയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഒരു വിവേചനം നിലനില്‍ക്കുന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരാണ് ഏറ്റവും പണമുണ്ടാക്കുന്നത് എന്നതനുസരിച്ചാണ് ബോളിവുഡില്‍ ഓരോരുത്തരുടെയും വില നിശ്ചയിക്കുന്നതെന്നും ഇപ്പോഴും ഖാന്‍മാര്‍ തന്നെയാണ് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും മുന്‍നിരയിലെന്നും അദ്ദേഹം പറഞ്ഞു.

More in News

Trending

Recent

To Top