Connect with us

ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാ വീട്ടില്‍ തിരിച്ചെത്തി; സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മകന്‍

News

മുതിര്‍ന്ന ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാ ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തി. അദ്ദേഹത്തിന്റെ മകന്‍ വിവാന്‍ ഷായാണ് ഈ വിവരം അറിയിച്ചത്. ഷാ വീട്ടില്‍ കഴിയുന്ന ചിത്രവും മകന്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

കഴിഞ്ഞ ദിവസമാണ് നസീറുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തില്‍ ന്യൂമോണിയയുടെ ചെറിയ ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരുന്നത്.

നസീറുദ്ദീന്‍ ഷാ തന്റെ അഭിനയ ജീവിതത്തില്‍ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിരുന്നു. 1979ലാണ് അദ്ദേഹം ആദ്യ ദേശീയ പുരസ്‌കാരം നേടുന്നത്. സ്പര്‍ശ് എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.

1984ല്‍ പാര്‍ എന്ന ചിത്രത്തിന് രണ്ടാം തവണയും ദേശീയ പുരസ്‌കാരം ലഭിച്ചു. മൂന്നാമത്തെ ദേശീയ പുരസ്‌കാരം 2005ല്‍ ഇക്ബാല്‍ എന്ന ചിത്രത്തിനായിരുന്നു ലഭിച്ചത്.

2020ല്‍ പുറത്തിറങ്ങിയ മേ റഖ്സം എന്ന സിനിമയിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. അതിന് മുമ്പ് ആമസോണ്‍ സീരീസായ ബാന്‍ഡിഷ് ബണ്ഡിറ്റ്സിലും അദ്ദേഹം അഭിനയിച്ചിരുന്നു.

More in News

Trending

Recent

To Top