Connect with us

‘എന്റെ മുഖഭാവത്തോട് ക്ഷമിക്കുക, ഞാനല്‍പ്പം ആവേശഭരിതയായിരുന്നു’; ഗൃഹപ്രവേശന ദിനത്തിലെ ചിത്രങ്ങളും വീഡിയോ പങ്കുവെച്ച് നമിത പ്രമോദ്

Malayalam

‘എന്റെ മുഖഭാവത്തോട് ക്ഷമിക്കുക, ഞാനല്‍പ്പം ആവേശഭരിതയായിരുന്നു’; ഗൃഹപ്രവേശന ദിനത്തിലെ ചിത്രങ്ങളും വീഡിയോ പങ്കുവെച്ച് നമിത പ്രമോദ്

‘എന്റെ മുഖഭാവത്തോട് ക്ഷമിക്കുക, ഞാനല്‍പ്പം ആവേശഭരിതയായിരുന്നു’; ഗൃഹപ്രവേശന ദിനത്തിലെ ചിത്രങ്ങളും വീഡിയോ പങ്കുവെച്ച് നമിത പ്രമോദ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലെത്തി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെയാണ് ഏഴാം ക്ലാസുകാരി നമിത ക്യാമറക്ക് മുന്നില്‍ എത്തുന്നത്. പരമ്പരയില്‍ മാതാവിന്റെ വേഷമാണ് നമിത ചെയ്തത്. തുടര്‍ന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

സോഷ്യല്‍ മീഡയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ജൂണിലാണ് തന്റെ പുതിയ അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് നമിതയും കുടുംബവും താമസം മാറുന്നത്. ഇപ്പോഴിതാ, ഗൃഹപ്രവേശന ദിനത്തിലെ സന്തോഷമുഹൂര്‍ത്തങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം.

”ഞാന്‍ വ്യക്തമായി ഓര്‍ക്കുന്ന ദിവസം. ഉല്ലാസകരമായ ഓര്‍മകളോടെ ഞങ്ങള്‍ ഈ ദിവസത്തെ കുറിച്ച് ഓര്‍ക്കുന്നു. എന്റെ മുഖഭാവത്തോട് ക്ഷമിക്കുക, ഞാനല്‍പ്പം ആവേശഭരിതയായിരുന്നു,” എന്നും നമിത കുറിക്കുന്നു. പുതിയ അപ്പാര്‍ട്ട്‌മെന്റിന്റെ ചിത്രങ്ങളും നമിത പങ്കുവച്ചിരുന്നു. വെള്ള നിറത്തിന് പ്രാധാന്യം നല്‍കികൊണ്ട് മിനിമലിസ്റ്റിക് സിമ്പിള്‍ ഡിസൈനില്‍ ആണ് വീടിന്റെ അകത്തളങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും നമിത തുടക്കം കുറിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്. തുടര്‍ന്ന് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യന്‍, ഓര്‍മ്മയുണ്ടോ മുഖം, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി, മാര്‍ഗംകളി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നമിത വേഷമിട്ടു.

ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം നല്‍കിയ മറുപടിയാണ് വൈറലാവുന്നത്. ഏറ്റവും ക്രേസിയായ ചോദ്യം ഏതാണെന്ന് എന്നതിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്, താങ്കള്‍ കന്യക ആണോ എന്ന ചോദ്യത്തിന് നമിത നല്‍കിയ ഉത്തരം ഞാന്‍ കന്യകയാണ് എന്നാണ്. ഇതിനൊപ്പം ഞാന്‍ ഒരു ആണായിരുന്നെങ്കില്‍ ആരെ വിവാഹം കഴിച്ചേനെ എന്നൊരാള്‍ ചോദിച്ചിരുന്നു, താന്‍ അനുഷ്‌ക ഷെട്ടി യെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും നമിത പറയുന്നു.

More in Malayalam

Trending

Recent

To Top