Connect with us

അവാര്‍ഡുകള്‍ കൂട്ടമായെടുക്കുന്ന തീരുമാനമാണ്, അത് കിട്ടാതിരിക്കുമ്പോള്‍ വിഷമമുണ്ടാകും; തുറന്ന് പറഞ്ഞ് നവ്യ നായര്‍

Malayalam

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ ശേഷം അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും ഇപ്പോള്‍ ഗംഭീര തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുകയാണ് നടി. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നവ്യയാണ്.

ദൃശ്യം 2ന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ഇപ്പോള്‍ മികച്ച നടിക്കുള്ള കൊട്ടാരക്കര ഭരത് മുരളി കള്‍ചറല്‍ സെന്ററിന്റെ 12ാമത് ചലച്ചിത്ര പുരസ്‌കരാം ഏറ്റുവാങ്ങിയ ശേഷം നവ്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

അവാര്‍ഡുകള്‍ കൂട്ടമായെടുക്കുന്ന തീരുമാനമാണെന്നും അത് കിട്ടാതിരിക്കുമ്പോള്‍ വിഷമമുണ്ടാകാമെന്നും നവ്യ പറഞ്ഞു. അവസരം കിട്ടുന്നിടത്തെല്ലാം അഭിപ്രായം തുറന്നു പറയാന്‍ മടിക്കാറില്ല. ആരോഗ്യകരമായ രീതിയില്‍ വര്‍ത്തമാനം പറയാറുമുണ്ട്. സംസ്ഥാന അവാര്‍ഡ് ജൂറിയില്‍ അംഗമായിരുന്നപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അത് വഴക്കിടലല്ലായിരുന്നു.-നവ്യ പറഞ്ഞു.

മന്ത്രി ജ ചിഞ്ചുറാണിയാമ് പുരസ്‌കാരം സമ്മാനവിച്ചത്. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുത്ത ഭഗവദജ്ജുകം സംവിധായകന്‍ യദു വിജയകൃഷ്ണനെ മുന്‍ എംപി പന്യന്‍ രവീന്ദ്രന്‍ ഉപഹാലം നല്‍കി ആദരിച്ചു.

More in Malayalam

Trending

Recent

To Top