Connect with us

സീരിയലിന്റെ തിരിച്ചടി സമയമാറ്റം; മൗനരാഗം മാറ്റുമോ?? തൂവൽസ്പർശം കൊണ്ട് വാ… വൻ വിജയമാക്കാം!!

Malayalam

സീരിയലിന്റെ തിരിച്ചടി സമയമാറ്റം; മൗനരാഗം മാറ്റുമോ?? തൂവൽസ്പർശം കൊണ്ട് വാ… വൻ വിജയമാക്കാം!!

സീരിയലിന്റെ തിരിച്ചടി സമയമാറ്റം; മൗനരാഗം മാറ്റുമോ?? തൂവൽസ്പർശം കൊണ്ട് വാ… വൻ വിജയമാക്കാം!!

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയിരുന്നെങ്കിലും, കഥാഗതിയിൽ വ്യത്യസം വന്നതും.. കഥ വലിച്ചു നീട്ടുന്നതും പ്രേക്ഷകർക്ക് ഇപ്പോൾ, ഇഷ്ടപ്പെടുന്നില്ല.

പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരായിരുന്നു  ഉണ്ടായിരുന്നത്, എന്നാലിപ്പോൾ, കുറഞ്ഞു വരികയാണ്. മറുഭാഷാ നടിയായ ഐശ്വര്യ മലയാളത്തില്‍ എത്തിയപ്പോൾ അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് ലഭിച്ചത്. മൗനരാഗത്തിലെ നായികയ്ക്കും നായകനായി എത്തുന്ന നലീഫിനും നിരവധി ആരാധകരും അവരുടെ കൂട്ടായ്മകളുമുണ്ട്. കല്യാണിയും കിരണും തമ്മിലുള്ള പ്രണയ രംഗങ്ങൾക്കും നിരവധി ആരാധകരാണുള്ളത്. എന്നാൽ, പരമ്പരയിൽ ഇപ്പോൾ അതൊന്നും കാണാൻ കൂടി ഇല്ല.

ഭാര്യ എന്ന സൂപ്പര്‍ഹിറ്റ് സീരിയൽ സംവിധാനം ചെയ്ത മനുവാണ് സീരിയൽ സംവിധാനം ചെയ്യുന്നത് എന്നതാണ്, ഏറ്റവും കൂടുതൽ ചിന്തിപ്പിക്കേണ്ടത്. പ്രേക്ഷകരുടെ മനസ്സറിയുന്ന ഒരാൾ കഥാഗതി ഇങ്ങനെ കൊണ്ട് പോകുന്നത് വളരെ പ്രയാസമേറിയ ഒരുകാര്യം തന്നെയാണ്.

പ്രേക്ഷകരെ പറ്റിക്കുന്നതിന് ഒരുപരിധിയില്ലേ… കല്യാണം, അച്ഛൻ മകൻ ഒത്തു ചേരൽ…പ്രസവം നൂലുകെട്ട്… മിണ്ടാപ്പെണ്ണിന്റെ ശബ്ദം തിരിച്ചു കിട്ടുന്നു ഇങ്ങനെയെല്ലാം, പറഞ്ഞ് പറ്റിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ആദ്യമെല്ലാം പ്രേക്ഷകർ ആ ട്രാക്കിൽ വീണെങ്കിലും, നമ്മുടെ മനു അങ്കിളിന്റെ ട്രാക്ക് എങ്ങോട്ടാണെന്ന് മനസ്സിലാക്കിയതോടെ, പ്രോമോയുടെ കമെന്റിലൂടെ അവർ ഉള്ളതങ്ങു പറഞ്ഞു. ഇപ്പോഴും പറയുകയാണ് കേട്ടോ…. പക്ഷെ, ഒരു മാറ്റവുമില്ല… പഠിച്ചതേ.. പാടൂ.. എന്നും പറഞ്ഞ് വലിച്ചു നീട്ടുകയാണ്.

സീരിയൽ ഇങ്ങനെയാണ് കൊണ്ട് പോകുന്നതെങ്കിൽ, എനിക്കൊരു കാര്യം പറയാനുണ്ട്…. ഈ ഇടയ്ക്ക് ഏഷ്യാനെറ്റിൽ ഒരു സീരിയൽ തുടങ്ങിയിരുന്നു തൂവൽസ്പർശം. നല്ലൊരു ക്രൈം ത്രില്ലർ കഥയാണ്. ആവശ്യത്തിന് റേറ്റിങ്ങും ഉണ്ടായിരുന്നു. എന്നാൽ, പുതിയ ചില സീരിയലുകൾ വന്നതോടുകൂടി, പരമ്പരയുടെ ടൈം അങ്ങ് മാറ്റി… ഇപ്പോൾ, ഉച്ചക്കാണ്.. അതോടു കൂടി റേറ്റിങ്ങും കുറഞ്ഞിട്ടുണ്ട്.. അപ്പോൾ, ഏഷ്യാനെറ്റിലെ അണിയറ പ്രവർത്തകർ ഒന്ന് മനസ്സ് വെച്ചാൽ, പ്രേക്ഷകർക്ക് ആ നല്ല സീരിയൽ കാണാമായിരുന്നു. അല്ലാതെ, ഈ മൗനരാഗമൊന്നും വേണ്ടേ…

ഐപിഎസ് ഉദ്യോഗസ്ഥയായ ചേച്ചിയുടേയും ലേഡി റോബിന്‍ഹുഡ് എന്ന് മാധ്യമങ്ങള്‍ വിളിക്കുന്ന മോഷ്ടവായ സഹോദരിയുടേയും കഥയാണ് തൂവല്‍സ്പര്‍ശം പറയുന്നത്. അവന്തികയും സാന്ദ്രയുമാണ് തൂവല്‍സ്പര്‍ശത്തിലെ സഹോദരിമാരെ അവതരിപ്പിക്കുന്നത്. ഇരുവരുടേയും കെമിസ്ട്രി പരമ്പരയെ അതിവേഗം തന്നെ ഹിറ്റാക്കി മാറ്റുകയായിരുന്നു.

ആക്ഷന്‍ രംഗങ്ങളും തൂവല്‍സ്പര്‍ശത്തെ മറ്റ് പരമ്പരകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു. സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളുവിനെ കായംങ്കുളം കൊച്ചുണ്ണിയോട് ഉപമിക്കാവുന്ന കഥാപാത്രമാണ്.

നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമായ പെരുംങ്കള്ളിയേയും, നഷ്ടപ്പെട്ടുപോയ തന്റെ സഹോദരിയേയും ശ്രേയ ഒരേസമയം അന്വേഷിക്കുന്നുണ്ട്. എന്നാല്‍ രണ്ടാളും ഒരാള്‍ തന്നെയാണെന്ന് ശ്രേയയ്ക്ക് മനസ്സിലാകുന്നില്ല. സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച മോസ് ആന്‍ഡ് ക്യാറ്റ് ഗെയിം കുടുംബപരമ്പരയിലേക്ക് എത്തിച്ചത് സംശയത്തോടെ ആയിരുന്നെങ്കിലും പരമ്പരയെ മലയാളികള്‍ സ്വീകരിച്ചു കഴിഞ്ഞതായിരുന്നു.

എന്നാൽ, സമയത്തിന് വന്ന വ്യത്യസ്തമായിരുന്നു സീരിയലിന്റെ തിരിച്ചടി, എല്ലാവരും രണ്ടുമണി സമയത്ത് സീരിയൽ കാണണമെന്നില്ല. മൗനരാഗം സീരിയൽ കാണാൻ സാധ്യതയുള്ളത് വീട്ടമ്മമാരാണ്,  അവർക്ക് കാണാൻ പറ്റുന്ന സമയമായ രണ്ടു മണിയിലേക്ക് മൗനരാഗം മാറ്റിയാൽ കൊള്ളാമായിരുന്നു, തുവൽസ്പർശം ഒൻപത് മണിയ്ക്കും സംപ്രേക്ഷണം ചെയ്താൽ, നല്ലൊരു കഴമ്പുള്ള സീരിയൽ പ്രേക്ഷകർക്ക് ലഭിക്കും. 

More in Malayalam

Trending

Recent

To Top