Connect with us

ബ്രോ ഡാഡിയിക്ക് വേണ്ടി മോഹന്‍ലാല്‍ ഹൈദരാബാദിലേയ്ക്ക്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Malayalam

ബ്രോ ഡാഡിയിക്ക് വേണ്ടി മോഹന്‍ലാല്‍ ഹൈദരാബാദിലേയ്ക്ക്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ബ്രോ ഡാഡിയിക്ക് വേണ്ടി മോഹന്‍ലാല്‍ ഹൈദരാബാദിലേയ്ക്ക്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമാണ് ബ്രോ ഡാഡി. സിനിമയുടെ ചിത്രീകരണം ജൂലൈ 15ന് ഹൈദരാബാദില്‍ ആരംഭിച്ചിരുന്നു. കേരളത്തില്‍ സിനിമാ ചിത്രീകരണത്തിന് അനുമതി ഇല്ലാതിരുന്ന സാഹചര്യത്തിലാണ് തെലങ്കാനയിലേക്ക് മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമാവാന്‍ ഹൈദരാബാദിലേയ്ക്ക് പുറപ്പെടുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വിമാനയാത്രയ്ക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു മോഹന്‍ലാല്‍. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ലൂസിഫര്‍ പൊളിറ്റിക്കല്‍ അണ്ടര്‍ടോണ്‍ ഉള്ള ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. അതേസമയം സിനിമാ ചിത്രീകരണത്തിനുള്ള സര്‍ക്കാര്‍ അനുമതി വന്നതോടെ ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ’12ത്ത് മാന്‍’ ചിത്രീകരണവും കേരളത്തില്‍ തന്നെ നടക്കും.

അതേസമയം കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലുള്ള എ, ബി വിഭാഗം മേഖലകളില്‍ നിബന്ധനകളോടെയുള്ള സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കി. പ്രഖ്യാപനം വന്നതോടെ ‘ബ്രോ ഡാഡി’ ടീം നിലവിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കു ശേഷം ചിത്രീകരണം കേരളത്തിലേക്ക് ഷിഫ്റ്റ് ചെയ്യും എന്നാണ് വിവരം.

Continue Reading
You may also like...

More in Malayalam

Trending