അമ്മ ഒട്ടും സുതാര്യമല്ല, അച്ഛന് പറഞ്ഞതിന് അപ്പുറമാണ് ‘അമ്മ’, അച്ഛന് പറഞ്ഞു അമ്മ ഒരു മാഫിയ സംഘമാണ് എന്ന്, എന്നാല്‍ അതിനും അപ്പുറമാണ്; മോഹന്‍ലാലിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് തല്ക്കാലം ഞാന്‍ പറയുന്നില്ല; പ്രതികരണവുമായി ഷമ്മി തിലകന്

താര സംഘടനയായ ‘അമ്മയുടെ അടുത്ത 2021- 24 ഭരണ സമിതി ലിസ്റ്റില്‍ നിന്നും നടന് ഷമ്മി തിലകന്റെ നോമിനേഷന് തള്ളപ്പെട്ടിരുന്നു. പത്രികകളില്‍ ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാലാണ് നോമിനേഷന് തള്ളപ്പെട്ടതെന്നായിരുന്നു വിശദീകരണം. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷമ്മി തിലകന്.
സംഘടന ജനാധിപത്യപരമായി മാറണം എന്ന ആഗ്രഹത്തോടെയാണ് താന്‍ നാമനിര്‍ദ്ദേശം നല്‍കിയത്. തന്റെ നോമിനേഷന് മനഃപൂര്‍വം തള്ളപ്പെടുകയിരുന്നു എന്ന് ഷമ്മി തിലകന് ആരോപിക്കുന്നു. എന്റെ നോമിനേഷന് തള്ളിയത് മനപൂര്‍വം തന്നെയാണ്. ഞാന്‍ പലരെയും ഫോണില്‍ വിളിച്ചപ്പോള്‍ അവരെയെല്ലാം ഭീഷണിപ്പെടുത്തി എന്ന തരത്തില്‍ കേട്ടു.
ഞാന്‍ ഒപ്പിടാന്‍ ചെന്നപ്പോള്‍ പറ്റില്ല എന്ന് പറഞ്ഞു. വളരെ സ്നേഹത്തോടെ തന്നെ ഷമ്മി ഒരു റിബല്‍ അല്ലേ എന്ന് ചോദിച്ചു. ഡിസംബര്‍ മൂന്ന് ആയിരുന്നു അവസാന തീയതി. രണ്ടാം തീയതി വരെ എന്നെ വട്ടു കളിപ്പിച്ചു. മോഹന്‍ലാല്‍ തന്നെയാണ് പല അവസരങ്ങളിലും പല ആവശ്യങ്ങള്‍ ഉന്നയിക്കണം എന്ന് പറഞ്ഞത്. സുതാര്യമാകണം എന്നാണ് അദ്ദേഹം പറഞ്ഞത്.
അതിലെ അദ്ദേഹത്തിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് തല്ക്കാലം ഞാന്‍ പറയുന്നില്ല. വിവരാവകാശ പ്രകാരം അമ്മയുടെ പല രേഖകളും ഞാന്‍ പരിശോധിച്ചു. അമ്മയുടെ ഓഫീസില്‍ നിന്നുമല്ല എനിക്ക് ആ രേഖകള്‍ ലഭിച്ചത്. എനിക്ക് അത് നല്‍കേണ്ട എന്നാണ് ജനറല്‍ സെക്രട്ടറി പറഞ്ഞത്.
പിന്നീട് രജിസ്ട്രാര്‍ വഴിയാണ് രേഖകള്‍ ലഭിച്ചത്. അമ്മ ഒട്ടും സുതാര്യമല്ല. അച്ഛന് പറഞ്ഞതിന് അപ്പുറമാണ് ‘അമ്മ’. അച്ഛന് പറഞ്ഞു അമ്മ ഒരു മാഫിയ സംഘമാണ് എന്ന്. എന്നാല്‍ അതിനും അപ്പുറമാണ് അമ്മ. ഷമ്മി തിലകന് റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
പ്രശസ്ത തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാർ(67) അന്തരിച്ചു. ശാരീരിക അവശതകൾ മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. മോഹൻലാൽ നായകനായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...