Connect with us

‘സ്വന്തം വീട്ടുകാരു പോലും ചെയ്യാത്ത കാര്യം ലാലേട്ടന്‍ ഒരു മടിയും കൂടാതെയാണ് ചെയ്തത്; കണ്ട് അത്ഭുതപ്പെട്ടു പോയി; ലാലേട്ടനെ പോലെ ഇത്രയും വലിയൊരു താരത്തിന് ഒരിക്കലും അങ്ങനെ ചെയ്യേണ്ട ഒരു ആവശ്യവുമില്ല’; ഇത്രയ്ക്ക് സിമ്പിള്‍ ആയിരുന്നോ ലാലേട്ടന്‍!

Malayalam

മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് മനോജ് കെ ജയന്‍. നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എന്നും മലയാളികല്‍ ഓര്‍ത്തിരിക്കുന്നതാണ്. കുട്ടന്‍ തമ്പുരാനും ദിഗബരനുമെല്ലാം മലയാളികള്‍ മറക്കില്ല. കോമഡി ആയാലും വില്ലനായാലും എല്ലാത്തരം കഥാപാത്രങ്ങളും ഇവിടെ പെര്‍ഫെക്ട് ഓക്കെ ആണ്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മനോജ് കെ ജയന്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇന്നത്തെ കാലത്ത് സിനിമാ ഇന്‍ഡസ്ട്രിയില്‍ താരങ്ങള്‍ക്ക് നല്‍കുന്ന ആഹാരത്തിന്റെയും വസ്ത്രത്തിന്റെയും കാര്യത്തിലും സൗകര്യങ്ങളുടെ കാര്യത്തിലുമാണ് കൂടുതലും പ്രശ്‌നങ്ങള്‍ നടക്കാറുള്ളത്.

പല സൂപ്പര്‍സ്റ്റാറുകള്‍ക്കും എത്രയൊക്കെ സൗകര്യങ്ങള്‍ കിട്ടിയാലും ഒന്നും അത്ര പോരാ… എന്നുള്ള മട്ടിലാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ മലയാളികളുടെ സ്വന്തം ലാലേട്ടനെ കുറിച്ചാണ് മനോജ് കെ ജയന്‍ പറയുന്നത്. ഷൂട്ടിംഗ് പുരോഗമിക്കവെ രാവിലെ പതിനൊന്ന് മണിയൊക്കെ ആയപ്പോള്‍ ചെറിയൊരു ബ്രേക്ക് കിട്ടി. ഇരുന്ന് കഴിക്കാന്‍ സ്ഥലമില്ലാത്തത് കൊണ്ട് തന്നെ കാറിനകത്ത് ഇരുന്നാണ് കഴിച്ചത്. ഒപ്പം ലാലേട്ടനും ഉണ്ട്.

നല്ല വിശപ്പ് ഉണ്ടായിരുന്നതു കൊണ്ട് ഇഡ്ഡലിയുടെ കൂടെ ചമ്മന്തിക്കറിയും ഒഴിച്ച് എല്ലാം കൂടെ നന്നായി കുഴച്ച് മിക്‌സ് ചെയ്തു. നിര്‍ഭാഗ്യ വശാല്‍ ഒരുപാട് താമസിച്ചത് കൊണ്ടു തന്നെ ചമ്മന്തിക്കറി ചെറുതായിട്ട് വളിച്ചിരുന്നു. അത്കാരണം കുഴച്ച് വെച്ചത് കഴിക്കാന്‍ പറ്റാതെയായി. ആഹാരം കളയാനും വിഷമം കഴിക്കാനും പറ്റുന്നില്ല.., ആ അവസ്ഥയിലായി.

അത് ശ്രദ്ധിച്ച ലാലേട്ടന്‍ മോന്‍ കഴിക്കുന്നില്ലേ എന്ന് ചോദിച്ചു. ഞാന്‍ അപ്പോള്‍ കാര്യം പറഞ്ഞു. പിന്നെ ഒരുപാട് നേരം ഉപദേശിച്ചു. മോനേ ആഹാരം ഇങ്ങനെ പാഴാക്കരുത്, ആവശ്യമുള്ളത് മാത്രം എടുത്താല്‍ പോരായിരുന്നോ എന്നെല്ലാം ചോദിച്ചു. ഞാന്‍ ഇത് കളയാം എന്ന് തന്നെ വിചാരിച്ചിരുന്ന നേരത്താണ് എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ലാലേട്ടന്‍ എന്റെ കയ്യില്‍ നിന്ന് പ്ലേറ്റ് വാങ്ങുന്നത്.

ഞാന്‍ കൈ കൊണ്ട് കുഴച്ച് വെച്ചത് ഒരു മടിയും കൂടാതെ അദ്ദേഹം കഴിച്ചു. ആരും പറഞ്ഞാല്‍ വിശ്വസിക്കില്ല. ചിലപ്പോള്‍ നമ്മുടെ വീട്ടുകാരു പോലും ഇങ്ങനെ ചെയ്യില്ല. അതാണ് ലാലേട്ടന്‍. ലാലേട്ടനെ പോലെ ഇത്രയും വലിയൊരു താരത്തിന് ഒരിക്കലും അങ്ങനെ ചെയ്യേണ്ട ഒരു ആവശ്യവുമില്ല എന്നും മനോജ് കെ ജയന്‍ പറയുന്നു.

More in Malayalam

Trending

Recent

To Top