Connect with us

മനുഷ്യമനസുകള്‍ കീഴടക്കിയ പ്രതിഭാശാലികളായ നടന്മാരെ ഇഷ്ടപ്പെട്ടുകൊണ്ട് അവരുടെ ആരാധകരായത് ശരിയാണോ, തെറ്റാണോ, ശരിയാണെങ്കില്‍ വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങള്‍ ചെയ്യുക; പോസ്റ്റുമായി മോഹന്‍ലാല്‍ ഫാന്‍സ് ജനറല്‍ സെക്രട്ടറി

Malayalam

മനുഷ്യമനസുകള്‍ കീഴടക്കിയ പ്രതിഭാശാലികളായ നടന്മാരെ ഇഷ്ടപ്പെട്ടുകൊണ്ട് അവരുടെ ആരാധകരായത് ശരിയാണോ, തെറ്റാണോ, ശരിയാണെങ്കില്‍ വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങള്‍ ചെയ്യുക; പോസ്റ്റുമായി മോഹന്‍ലാല്‍ ഫാന്‍സ് ജനറല്‍ സെക്രട്ടറി

മനുഷ്യമനസുകള്‍ കീഴടക്കിയ പ്രതിഭാശാലികളായ നടന്മാരെ ഇഷ്ടപ്പെട്ടുകൊണ്ട് അവരുടെ ആരാധകരായത് ശരിയാണോ, തെറ്റാണോ, ശരിയാണെങ്കില്‍ വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങള്‍ ചെയ്യുക; പോസ്റ്റുമായി മോഹന്‍ലാല്‍ ഫാന്‍സ് ജനറല്‍ സെക്രട്ടറി

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ താരത്തെ വിമര്‍ശിക്കുന്നവരും കുറവല്ല. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം വൈറലാകുന്നത്. ഭാവാഭിനയം കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് മോഹന്‍ലാല്‍ എന്നതില്‍ സംശയമില്ല. മോഹന്‍ലാലിന്റെ കണ്‍പീലികള്‍ വരെ അഭിനയിക്കുമെന്നാണ് പല മോഹന്‍ലാല്‍ ആരാധകരും അവകാശപ്പെടുന്നത്.

ഇപ്പോഴിതാ മോഹന്‍ലാലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ് ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍. മോഹന്‍ലാലിന്റെ പേരെടുത്ത് പറയാതെയാണ് വിമലിന്റെ പോസ്റ്റ്. മനുഷ്യമനസുകള്‍ കീഴടക്കിയ പ്രതിഭാശാലികളായ നടന്മാരെ ഇഷ്ടപ്പെട്ടുകൊണ്ട് അവരുടെ ആരാധകരായത് ശരിയാണോ, തെറ്റാണോ. ശരിയാണെങ്കില്‍ വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങള്‍ ചെയ്യുകയെന്നാണ് വിമല്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വിമലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, ‘സിനിമ ഒരുവിനോദോപാധിയാണ്, കലയാണ്, വ്യവസായമാണ്. ഇതുകൊണ്ട് ജീവിക്കുന്ന ഒരുപാട് മനുഷ്യന്മാര്‍ ഉണ്ട്. കഥാപാത്രങ്ങളിലൂടെ മനുഷ്യമനസുകള്‍ കീഴടക്കിയ പ്രതിഭാശാലികളായ നടന്മാര്‍ പ്രേക്ഷക സമൂഹത്തില്‍ ഇടം നേടിയ നടന്മാരെ ഇഷ്ടപ്പെട്ടുകൊണ്ട് അവരുടെ ആരാധകരായി. അവരെ ഇഷ്ടപ്പെട്ടത് ശരിയാണോ, തെറ്റാണോ.

ശരിയാണെങ്കില്‍ വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങള്‍ ചെയ്യുക. തെറ്റാണെങ്കില്‍ ഈ പാത പിന്തുടരുക. നിങ്ങളെ ഞങ്ങള്‍ പതിയെ പതിയെ വിസ്മരിക്കും,’ വിമല്‍ കുറിച്ചു. പെട്ടെന്ന് തന്നെ വിമല്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ വിമലിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതിന് പിന്നാലെ നിരവധി പേര്‍ വിമര്‍ശനവുമായും രംഗത്തെത്തിയിട്ടുണ്ട്. ലാലേട്ടനെ ഭീഷണി പെടുത്തുകയാണോ എന്നാണ് പലരും ചോദിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഫാന്‍സുകാരും ഹേറ്റേഴ്സും തമ്മില്‍ സോഷ്യല്‍ മീഡിയ വഴി പൊരിഞ്ഞ പോരാണ് നടക്കുന്നത്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഇറങ്ങിയതു മുതലാണ് മോഹന്‍ലാലിനെതിരം കടുത്ത സൈബര്‍ ആക്രമണം നടന്നത്. അന്ന് അത് വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു. അന്ന് മോഹന്‍ലാല്‍ ബോട്ടോക്‌സ് ഇഞ്ചെക്ഷന്‍ എടുത്തിരുന്നുവെന്ന വാര്‍ത്തകളും വന്നു. ശ്രീകുമാരമേനോന്റെ ‘ഒടിയനു’വേണ്ടി ചെറുപ്പം തോന്നിക്കാനും, മുഖത്ത് ചുളിവുകള്‍ മായാന്‍ വേണ്ടിയും എടുത്ത ബോട്ടോക്‌സ് എന്ന ഇഞ്ചക്ഷന്‍ മോഹന്‍ലാലിന്റെ മുഖത്തെ വികാരരഹിതവമാക്കിയെന്നാണ് അന്ന് സോഷ്യല്‍ മീഡിയയിലൂടെ പലരും അഭിപ്രായപ്പെട്ടത്.

മുഖത്തെ ചുളിവുകള്‍ മാറാന്‍ ഉപയോഗിക്കുന്ന ഒരു ചികിത്സയാണ് ബോട്ടോക്‌സ് ഇന്‍ജെക്ഷന്‍. ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്റ്റീരിയയുടെ വിഷം, നേര്‍പ്പിച്ച് മുഖത്തെ മാംസപേശികളില്‍ കുത്തിവച്ച് അവയെ തളര്‍ത്തിക്കളയുകയാണ് ഇതില്‍ ചെയ്യുന്നത്. ഇതോടെ പ്രായാധിക്യം അറിയാത്ത ചുളിവുകളില്ലാത്ത ചെറുപ്പമായ മുഖം ഉണ്ടാവും. പക്ഷേ എല്ലാവരിലും ഒരുപോലെ ബോട്ടോക്‌സ് ഇഞ്ചക്ക്ഷന്‍ വിജയിച്ചുവന്ന് വരില്ല. നിരവധി ഭാവങ്ങള്‍ വിടരേണ്ട മുഖത്ത് പേശികള്‍ വിടരാതെ അത് ഏകഭാവത്തിലേയ്ക്ക് മാറാനും ഇടയുണ്ട് എന്നതാണ് ഈ ഇഞ്ചക്ഷന്റെ പാര്‍ശ്വഫലം.

ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവിസ്റ്റ് സുധീഷ് സുധാകരന്റെ കുറിപ്പും വൈറലായിരുന്നു. ‘ഒടിയനുവേണ്ടി കുത്തിവെപ്പിച്ച ബോട്ടോക്‌സ് മോഹന്‍ലാല്‍ എന്ന നടന് വലിയ ഡാമേജുണ്ടാക്കിയിട്ടുണ്ട്. മുഖത്തെ പലപേശികളും ഉദ്ദേശിക്കുന്ന രീതിയില്ല പ്രവര്‍ത്തിക്കുന്നത്. ഇത് നന്നായി ഉപയോഗിച്ചയാള്‍ പൃഥ്വിരാജ് ആണ്. ലൂസിഫറിലെ കഥാപാത്രത്തിന്റെ പ്രത്യേകത തന്നെ മുഖത്ത് ഒറ്റ എക്‌സ്പ്രഷന്‍ മതിയായിരുന്നു എന്നതാണല്ലോ… നിലവില്‍ പ്രവര്‍ത്തിക്കുന്ന പേശികള്‍ ഉപയോഗിച്ച് എങ്ങനെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ അഭിനയിക്കാം എന്ന് പഠിക്കുന്നതിനായി ഏതെങ്കിലും പച്ചാളം ഭാസിയുടെ അടുത്ത് ട്രെയിനിങിന് പോകുന്നത് നന്നാകും… ഈ ദയനീയ അവസ്ഥയില്‍ കടുത്ത കഥാപാത്രങ്ങളൊക്കെ എടുത്ത് തലയില്‍ വെച്ച് ഉള്ള ഫാന്‍സിനെക്കൂടി വെറുപ്പിക്കാതിരിക്കുന്നതാണ് ലാലിന് നല്ലത്. അങ്ങേരുടെ ഗ്ലോറിയസ് പാസ്റ്റിന്റെ ഗുണം പോലും അതില്ലാതാക്കും”എന്നാണ് കുറിപ്പില്‍ പറയുന്നത്.

അതേസമയം, മൂന്നവര്‍ഷം മുമ്പ് ഒടിയന്‍ ഇറങ്ങിയ സമയത്ത് ഒരു ഡോക്ടര്‍ എഴുതിയ കുറിപ്പും ഇപ്പോള്‍ വൈറലാകുന്നുണ്ട്. ‘ഇത് മുഖത്തെ ചുളിവുകള്‍ മാറ്റി പ്രായം കുറവായി തോന്നിക്കാനും ആളുകള്‍ ഇത് ചെയ്യാറുണ്ട്. മുഖത്ത് ധാരാളം മാംസപേശികളുണ്ട്. ഈ മാംസപേശികളാണ് നമ്മെ ചിരിക്കാനും ഗോഷ്ടി കാണിക്കാനും കണ്ണടയ്ക്കാനും തുറക്കാനും ചുണ്ടുകള്‍ കൂര്‍പ്പിക്കാനും ഒക്കെ സഹായിക്കുന്നത്. പ്രായം ചെല്ലുന്തോറും ഈ മാംസപേശികളുടെ മുകളിലുള്ള ചര്‍മ്മത്തിന് ഇലാസ്തികത നഷ്ടപ്പെടുന്നത് മൂലം ഈ പേശികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചര്‍മ്മത്തില്‍ ചുളിവുണ്ടാകുന്നു.

ബോട്ടുലിനം ടോക്‌സിന്‍ ഈ പേശികളില്‍ കുത്തിവച്ചാല്‍ അവ പ്രവര്‍ത്തിക്കാതാകുന്നത് മൂലം ചുളിവുകള്‍ കുറയുകയോ അപ്രത്യക്ഷമാകുകയോ ചെയ്യാം. പക്ഷേ ഈ കുത്തിവെപ്പുകള്‍ സ്ഥായിയായ ഫലം നല്‍കുന്നില്ല, കുറച്ചു മാസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ആവര്‍ത്തിക്കേണ്ടതായി വരും. കുറേ പ്രാവശ്യം ചെയ്തു കഴിയുമ്പോള്‍, വ്യായാമമില്ലാത്ത ഏതു മാംസപേശിയും ചുരുങ്ങുന്നത് പോലെ ഇവയും ചുരുങ്ങും, അവസാനം ആളിന്റെ മുഖത്ത് ഒരു എക്‌സ്പ്രഷനും വരാത്ത സ്ഥിതിയാകും. പാടുപെട്ട് ശൃംഗാരരസം വരുത്തുമ്പോള്‍ കാണുന്നവര്‍ക്ക് പശു ചാണകമിടുമ്പോഴുള്ള ഭാവം ഓര്‍മ്മ വരും. പച്ചാളം ഭാസി പറഞ്ഞ പോലെ, സ്വന്തമായി ഗവേഷണം നടത്തി വികസിപ്പിച്ചെടുത്ത ഭാവങ്ങള്‍ ആവും പിന്നെ മുഖത്ത് വരിക’ എന്നാണ് ഡോക്ടര്‍ അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നത്.

എന്ത് തന്നെ ആയാലും മോഹന്‍ലാലിനെതിരെയും അദ്ദേഹത്തിന്റെ സിനിമകള്‍ക്കെതിരെയും മനഃപൂര്‍വമായ ഡീഗ്രേഡിങ് നടക്കുന്നുണ്ട് എന്ന് ഫാന്‍സുകാര്‍ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രം റിലീസ് ആയപ്പോഴും സമാന രീതിയിലുള്ള ആക്ഷേപങ്ങളും വിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു.

More in Malayalam

Trending

Recent

To Top