Connect with us

അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള മോഹന്‍ലാലിന്റെ നീക്കത്തെ മണിയന്‍പിള്ള രാജു അട്ടിമറിച്ചു; ഔദ്യോഗിക പാനലിനെ മണിയന്‍പിള്ള രാജു തോല്‍പ്പിച്ചാല്‍ അത് മോഹന്‍ലാലിന് വലിയ തിരിച്ചടിയാകും; ഇത്തവണ നടക്കുന്നത് കടുത്ത വെല്ലുവിളി

Malayalam

അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള മോഹന്‍ലാലിന്റെ നീക്കത്തെ മണിയന്‍പിള്ള രാജു അട്ടിമറിച്ചു; ഔദ്യോഗിക പാനലിനെ മണിയന്‍പിള്ള രാജു തോല്‍പ്പിച്ചാല്‍ അത് മോഹന്‍ലാലിന് വലിയ തിരിച്ചടിയാകും; ഇത്തവണ നടക്കുന്നത് കടുത്ത വെല്ലുവിളി

അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള മോഹന്‍ലാലിന്റെ നീക്കത്തെ മണിയന്‍പിള്ള രാജു അട്ടിമറിച്ചു; ഔദ്യോഗിക പാനലിനെ മണിയന്‍പിള്ള രാജു തോല്‍പ്പിച്ചാല്‍ അത് മോഹന്‍ലാലിന് വലിയ തിരിച്ചടിയാകും; ഇത്തവണ നടക്കുന്നത് കടുത്ത വെല്ലുവിളി

മലയാള സിനിമാ താരങ്ങളുടെ സംഘടനയാണ് അമ്മ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായ അമ്മയാണ് വാര്‍ത്തകളിലെ സജീവ സാന്നിധ്യം. അമ്മയുടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള കടുത്ത മത്സമാണ് നടക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗുരുതര ആരോപണങ്ങളുമായി ഷോബി തിലകന്‍ രംഗത്തെത്തിയതോടെയാണ് ഇത് അധികം ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിനെ വീണ്ടും പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ജനറല്‍ സെക്രട്ടറി ഇടവേളബാബുവും ട്രഷറര്‍ സിദ്ദിഖും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും മത്സരമില്ലാതെ ഭാരവാഹികളായി.

ഇപ്പോള്‍ എല്ലാ കണ്ണുകളും നീങ്ങുന്നത് മണിയന്‍പിള്ള രാജുവിലേയ്ക്ക് ആണ്. ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മണിയന്‍ പിള്ള രാജു മത്സരിക്കാന്‍ എത്തിയത്. മോഹന്‍ലാലിന്റെ പാനലില്‍ നിന്ന് ശ്വേതാ മേനോനും ആശാ ശരത്തുമാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ ഇവര്‍ക്ക് വിജയമുറപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നുണ്ട് എന്നാണ് വിവരം. മണിയന്‍പിള്ള രാജുവിന്റെ ജനകീയ പരിവേഷം തന്നെയാണ് ഇതിനു പിന്നില്‍.

ഔദ്യോഗിക പാനലിലുള്ളവരെ ജയിപ്പിക്കാന്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ പരസ്യമായി തന്നെ രംഗത്തുണ്ട്. എന്നാല്‍ ശ്വേതാ മേനോന് പ്രചരണത്തില്‍ മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്ന സംശയം ഔദ്യോഗിക പക്ഷത്തുള്ളവര്‍ക്ക് പോലുമുണ്ട്. ഔദ്യോഗിക പാനലിനെ മണിയന്‍പിള്ള രാജു തോല്‍പ്പിച്ചാല്‍ അത് മോഹന്‍ലാലിന് വലിയ തിരിച്ചടിയാകും. ഇതൊഴിവാക്കാനാണ് തിരക്കിട്ടെ പ്രചരണങ്ങള്‍ ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. മണിയന്‍പിള്ളയുടെ സ്വീകാര്യത ഈ ശ്രമങ്ങളെ തോല്‍പ്പിക്കുമെന്ന ആശങ്ക ലാല്‍ ക്യാമ്പിലുണ്ട്.

എക്സിക്യൂട്ടീവിലേക്കും മത്സരമുണ്ട്. 11 അംഗ കമ്മിറ്റിയിലേക്ക് ബാബുരാജ്, ഹണി റോസ്, ലാല്‍, ലെന, മഞ്ജു പിള്ള, നാസര്‍ ലത്തീഫ്, നിവിന്‍ പോളി, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, വിജയ് ബാബു എന്നിങ്ങനെ 14 പേരാണ് മത്സരിക്കുന്നത്. ഇതില്‍ നടനും സംവിധായകനുമായ ലാലിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ഔദ്യോഗിക പക്ഷത്തിന് വെല്ലുവിളി.

ലാലും നസാര്‍ ലത്തീഫും വിജയ് ബാബുവുമാണ് ഔദ്യോഗിക പാനലിന് പുറത്ത് മത്സരിക്കുന്നവര്‍. ഇതില്‍ ഹണി റോസ് കടുത്ത മത്സരത്തെയാണ് നേരിടുന്നതെന്ന് ഔദ്യോഗിക പക്ഷം വിലയിരുത്തുന്നു. മണിയന്‍പിള്ളയെ പോലെ ലാലിനും സിനിമാക്കാര്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്. വിജയ് ബാബു വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നില്ല. വിജയ് ബാബു പിന്മാറാനുള്ള പത്രിക ഒപ്പിട്ടു നല്‍കിയെങ്കിലും അതില്‍ പേര് രേഖപ്പെടുത്താതിരുന്നതിനാല്‍ സാങ്കേതിക കാരണങ്ങളാല്‍ മത്സര രംഗത്ത് തുടരേണ്ടി വരികയായിരുന്നു. നാസര്‍ ലത്തീഫിനും അട്ടിമറിക്കരുത്തില്ല. എന്നാല്‍ ലാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാണ്.

സംഘടനയുടെ ജനറല്‍ ബോഡി യോഗം നടക്കുന്ന ക്രൗണ്‍പ്ലാസ ഹോട്ടലില്‍ 19-നു രാവിലെ 11 മുതല്‍ ഒരു മണിവരെയായിരിക്കും വോട്ടെടുപ്പ്. മൂന്നു മണിയോടെ ഫലം പ്രഖ്യാപിക്കും. 503 അംഗങ്ങളാണ് സംഘടനയ്ക്കുള്ളത്. തുടര്‍ച്ചയായി രണ്ടാംവട്ടമാണ് മോഹന്‍ലാല്‍ പ്രസിഡന്റാകുന്നത്. വൈസ് പ്രസിഡന്റായി മത്സരിക്കാന്‍ മുകേഷും ജഗദീഷും പത്രിക നല്‍കിയിരുന്നു. ഇവര്‍ രണ്ടു പേരും പത്രിക പിന്‍വലിച്ചു.

അങ്ങനെ അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള മോഹന്‍ലാലിന്റെ നീക്കത്തെ മണിയന്‍പിള്ള രാജു അട്ടിമറിച്ചു. വൈസ് പ്രസിഡന്റായി ശ്വേതാ മേനോനും ആശാ ശരത്തിനേയും കൊണ്ടു വരാനാണ് മോഹന്‍ലാലിന് താല്‍പ്പര്യം. ഇത്തവണ ഈ പദവികളില്‍ വനിതകള്‍ എത്തട്ടേ എന്നതായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. മമ്മൂട്ടിയും ദിലീപും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. മുകേഷും കെബി ഗണേശ് കുമാറുമായിരുന്നു വൈസ് പ്രസിഡന്റുമാര്‍. മോഹന്‍ലാലിന്റെ നിര്‍ദ്ദേശം മാനിച്ച് ഗണേശ് മത്സരത്തിനില്ലെന്ന നിലപാട് എടുത്തു. മത്സരമില്ലാതെ വീണ്ടും അമ്മയുടെ തലപ്പത്ത് തന്റെ പാനല്‍ എത്തണമെന്നതായിരുന്നു മോഹന്‍ലാലിന്റെ ആഗ്രഹം. ഇതാണ് നടക്കാതെ പോകുന്നത്. മമ്മൂട്ടിയും ഇന്നസെന്റും ഇതിനെ പിന്തുണച്ച് മുമ്പിലുണ്ടായിരുന്നു.

എന്ത് തന്നെ ആയാലും സ്ത്രീകള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്ന് ഇടയ്ക്കിടെ പറയുമ്പോഴും മലയാള സിനിമയിലെ അടിച്ചമര്‍ത്തലുകളെ കുറിച്ച് പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്. അടുത്തിടെ മുതിര്‍ന്ന നടി അംബികയും ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. പരാതി കൊടുത്തിട്ട് പോലും കാര്യമില്ലാത്ത സംഭവമാണിതെന്നും ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നെല്ലാം പേരിലു മാത്രം ഉള്ളതാണെന്നും നിയന്ത്രണങ്ങളെല്ലാം പുരുഷന്മാര്‍ തന്നെയാണെന്നുമാണ് അംബിക പറഞ്ഞിരുന്നത്.

താരസംഘടനയായ അമ്മയിലെ പുരുഷ മേധാവിത്വത്തെ കുറിച്ച് ഇന്നോ ഇന്നലെയോ ചര്‍ച്ചയായതല്ല. വര്‍ഷങ്ങളായി തന്നെ ഇത്തരത്തിലുള്ള ചര്‍ച്ചതകള്‍ തകൃതിയാണ്. ഈ സാഹചര്യത്തില്‍ സ്ത്രീ പ്രാതിനിധ്യമെല്ലാം വെറും വാക്കുകളില്‍ മാത്രമാണോ എന്നും അതോ പ്രാവര്‍ത്തികമാകുമോ എന്നെല്ലാം തന്നെ കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു.

More in Malayalam

Trending

Recent

To Top