Connect with us

കുഞ്ഞ് ലൂക്കയ്‌ക്കൊപ്പം ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ച് മിയയും ഭര്‍ത്താവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

കുഞ്ഞ് ലൂക്കയ്‌ക്കൊപ്പം ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ച് മിയയും ഭര്‍ത്താവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

കുഞ്ഞ് ലൂക്കയ്‌ക്കൊപ്പം ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ച് മിയയും ഭര്‍ത്താവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ഒരാളാണ് മിയ ജോര്‍ജ്. ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പാണ് മിയയുടെ ഭര്‍ത്താവ്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം അഭിനയത്തില്‍ നിന്നും അവധി എടുത്തിരിക്കുകയാണ് നടി.

സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് മിയ. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെയാണ് നടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയായ സന്തോഷം മിയ സോഷ്യല്‍ മീഡിയകളിലൂടെയാണ് അരാധകരെ അറിയിച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് മിയയുടെ ഭര്‍ത്താവും നല്‍കിയ പേര്.

ഇന്നലെയായിരുന്നു മിയയുടെ വിവാഹ വാര്‍ഷികമായിരുന്നു. മകന്‍ ലൂക്കയ്‌ക്കൊപ്പമായിരുന്നു മിയയുടെ ആദ്യ വിവാഹ വാര്‍ഷികാഘോഷം. മകനൊപ്പം ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മിയയും അശ്വിനും. കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോ മിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും വിവാഹിതര്‍ ആയത്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ഇപ്പോള്‍ മിയ. എന്നാല്‍ താന്‍ അഭിനയിക്കുന്നതില്‍ അശ്വിന് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും താന്‍ സിനിമ വിടുന്നില്ലെന്നും മിയ നേരത്തെ പറഞ്ഞിട്ടുണ്ട്.

More in Malayalam

Trending

Recent

To Top