Malayalam
മാസ്‌ക് ധരിച്ച് വിമാനത്തിലിരിക്കുന്ന ചിത്രം പങ്കുവെച്ച് മീര നന്ദന്‍, നാട്ടിലേയ്ക്ക് ആണോ എന്ന് ആരാധകര്‍; മറുപടിയുമായി താരങ്ങള്‍
മാസ്‌ക് ധരിച്ച് വിമാനത്തിലിരിക്കുന്ന ചിത്രം പങ്കുവെച്ച് മീര നന്ദന്‍, നാട്ടിലേയ്ക്ക് ആണോ എന്ന് ആരാധകര്‍; മറുപടിയുമായി താരങ്ങള്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീര നന്ദന്‍. റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദന്‍ പിന്നീട് മലയാള സിനിമയിലേക്ക് അരങ്ങേറുകയായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര സിനിമയിലെത്തുന്നത്.
ഒരുപിടി നല്ല സിനിമകള്‍ക്ക് ശേഷം നടി മീര നന്ദന്‍ അവതാരകയായി സജിവമായി നിന്നു. തുടര്‍ന്ന് ദുബായിലേക്ക് പറന്ന താരം ഇപ്പോള്‍ അറിയപ്പെടുന്ന മലയാളം എഫ്എമ്മിലെ ആര്‍ജെയാണ്. തന്റെ ദുബായ് ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം ഇപ്പോള്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം യാത്ര പോകുന്ന സന്തോഷത്തിലാണ് ഇപ്പോള്‍ താരം. മാസ്‌ക് ധരിച്ച് വിമാനത്തിലിരിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. രണ്ട് വര്‍ഷമായി വിമാനത്തിലെന്നും പറക്കാന്‍ എപ്പോഴും സന്തോഷമാണെന്നുമാണ് മീര കുറിക്കുന്നത്.
അതിനു പിന്നാലെ നാട്ടിലേക്കാണോ എന്ന ചോദ്യവുമായി നിരവധി ആരാധകര്‍ എത്തി. അതോടെ നാട്ടിലേക്ക് അല്ലെന്നും ചെറിയ അവധി ആഘോഷമാണെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം പറഞ്ഞു. നാട്ടിലേക്ക് വരാന്‍ വളരെ ആഗ്രഹമുണ്ട്. എന്നാല്‍ നിലവില്‍ വരാന്‍ പറ്റിയ അവസ്ഥയല്ലാത്തു കൊണ്ടാണ് നാട്ടിലേക്ക് വരാത്തതെന്നും താരം വ്യക്തമാക്കി.
വളരെ അത്യാവശ്യമായ വെക്കേഷനാണ് ഇതെന്നും താരം വ്യക്തമാകൂട്ടിച്ചേര്‍ത്തു. നേരത്തെ മോഡേണ്‍ വസ്ത്രധാരണത്തിന്റെ പേരില്‍ മീര സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിട്ടിരുന്നു. അതിന് നല്ല ചുട്ട മറുപടിയാണ് മീര നല്‍കിയത്. തന്റെ വ്യക്തി ജീവിതത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നായിരുന്നു വിമര്‍ശകരോട് മീര പറഞ്ഞത്.