Connect with us

‘സിനിമയുടെ തിരക്കഥ മോശമാണ്, തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്, ഗ്രാഫിക്‌സ് കൊണ്ട് എന്തെല്ലാം ചെയ്താലും തിരക്കഥ ദുര്‍ബലമാണെങ്കില്‍ അന്തിമ ഫലം ദുരന്തമായിരിക്കും’; മാപ്പ് ചോദിച്ച് മരക്കാറിന്റെ തിരക്കഥാകൃത്ത്

Malayalam

നിരവധി വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഇപ്പോഴിതാ വിമര്‍ശനം ഉന്നയിച്ച ആരാധകനോട് മാപ്പ് ചോദിച്ചിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ അനി ഐവിശശി.

‘സിനിമയുടെ തിരക്കഥ മോശമാണ്. തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. ഗ്രാഫിക്‌സ് കൊണ്ട് എന്തെല്ലാം ചെയ്താലും തിരക്കഥ ദുര്‍ബലമാണെങ്കില്‍ അന്തിമ ഫലം ദുരന്തമായിരിക്കും. വളരെയധികം നിരാശപ്പെടുത്തി.

നമുക്ക് കാലാപാനി, പഴശ്ശിരാജ എന്നീ സിനിമകള്‍ പഠനത്തിനായി ഉണ്ട്..’ ഇതായിരുന്നു പ്രേക്ഷകന്റെ ട്വീറ്റ്. ഇതിന് മറുപടിയായി അതെ, അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും, വീണ്ടും മാപ്പ് എന്നും അനി ഐ.വി ശശി ട്വീറ്റ് ചെയ്തിട്ടുണ്ട്.

More in Malayalam

Trending

Recent

To Top