Connect with us

അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തു വന്നു, അതില്‍ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു; അദ്ദേഹത്തിന്റെ അച്ഛന്‍ വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന, ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി, വേദനയോടെ മഞ്ജു വാര്യര്‍ പറയുന്നു

Malayalam

മലയാളികളുടെ പ്രിയപ്പെട്ട നടനായ നെടുമുടി വേണുവിന്റെ വിയോഗ വാര്‍ത്ത കേട്ട ഞെട്ടലിലാണ് സിനിമാലോകം. ഇപ്പോഴിതാ നെടുമുടി വേണുവിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മഞ്ജുവാര്യര്‍. അദ്ദേഹം തനിക്ക് പിതൃതുല്യനായിരുന്നുവെന്നാണ് മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തു വന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങു പോലെ പ്രകാശിക്കുന്നുണ്ടായിരുന്നു.

എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛന്‍ വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന, ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി. ആ അച്ഛനാണ് ഇപ്പോള്‍ യാത്രപറഞ്ഞുപോകുന്നത്.

‘ദയ’യില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെ ‘ഉദാഹരണം സുജാത’, ‘ജാക്ക് ആന്‍ഡ് ജില്‍’, ഏറ്റവും ഒടുവില്‍ ‘മരയ്ക്കാറും’ . ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം. എവിടെയോ വായിച്ച ഓര്‍മ്മയില്‍ ഞാന്‍ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു..’കൊടുമുടി വേണു’ അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം.

അഭിനയത്തിലും ജീവിതത്തിലും. പലതും പഠിപ്പിച്ച, തണലും തണുപ്പും തന്ന ഒരു പര്‍വതം. മനസ്സ് കൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓര്‍മയായി മനസ്സിലുണ്ടാകും എന്നും….വേദനയോടെ വിട എന്നാണ് മഞ്ജു കുറിച്ചത്.

More in Malayalam

Trending

Recent

To Top