മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം തിരിച്ചെത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ താരത്തെ സ്വീകരിച്ചത്. കഴിഞ്ഞ കിറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മഞ്ജു വാര്യരുടെ പിറന്നാള്‍ കഴിഞ്ഞത്. ഭോപ്പാലില്‍ ഷൂട്ടിംഗ് തിരക്കുകളിലായിരുന്ന മഞ്ജു അവിടെയാണ് പിറന്നാള്‍ ആഘോഷിച്ചത്.
താരത്തിന്റേതായി എത്തുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അതുപോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മഞ്ജു ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ മഞ്ജു വാര്യരുടെയും ഉപ്പുംമുളകും താരം പാറുകുട്ടി എന്ന അമേയയുടെയും ഒരു ക്യൂട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാറുക്കുട്ടിയോട് കുശലം പറഞ്ഞു നില്ക്കുന്ന മഞ്ജുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ ഉപ്പും മുളകും താരം പാറുകുട്ടിയുമുണ്ടോ എന്നാണ് ആരാധകര്‍ കമന്റുകളിലൂടെ ചോദിക്കുന്നത്.
വെറും നാല് മാസം പ്രായമുള്ളപ്പോള്‍ തന്നെ മലയാളികളുടെ ഇടയില്‍ ഫാന്‍സിനെ സൃഷ്ടിച്ച കുഞ്ഞ് താരമാണ് പാറുക്കുട്ടി. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംനേടാന്‍ പാറുവിന് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് പേജുള്ള കുഞ്ഞുത്താരം കൂടിയാണ് പാറുക്കുട്ടി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ പരസ്യമായ പൊട്ടിത്തെറികൾ വാർത്തയാകുകയാണ്. നിർമാതാവ് ജി സുരേഷ് കുമാറിന് മറുപടിയുമായി ആന്റണി പെരുമ്പാവൂർ രംഗത്ത്...
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തുന്ന പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്. ചൊവ്വാഴ്ചയാണ് പുരസ്കാരം സമ്മാനിക്കുക. പ്രേംനസീറിന്റെ...