Connect with us

‘കഞ്ഞി എടുക്കട്ടെ’ ഡയലോഗിനെ മരക്കാറിലെ തന്റെ രംഗങ്ങളുമായി കൂട്ടിച്ചേര്‍ത്തുള്ള ട്രോളുകള്‍ ശ്രദ്ധിച്ചിരുന്നു; ഏറെ ചിരിപ്പിച്ച.., നല്ല ഹാസ്യബോധം ഇല്ലാത്തവര്‍ക്ക് ഇത്തരത്തിലുള്ള ട്രോളുകള്‍ സാധ്യമാകില്ലെന്ന് മഞ്ജു വാര്യര്‍

Malayalam

റിലീസിന് മുമ്പ് തന്നെ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. എന്നാല്‍ ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല എന്ന ചില കമന്റുകള്‍ എത്തിയതോടെ കടുത്ത രീതിയിലുള്ള ഡീഗ്രേഡിംഗ് ക്യാപെയ്ന്‍ ആണ് മരക്കാറിന് നേരെ നടന്നത്. സിനിമയ്ക്കെതിരെ നടന്ന ഡീഗ്രേഡിംഗിനോട് പ്രതികരിച്ചിരിക്കുകയാണ് നടി മഞ്ജു വാര്യര്‍.

സിനിമയെ കുറിച്ച് വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുന്നത് ശ്രദ്ധിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ജെനുവിനാണെങ്കില്‍ അതിന് വിലയുണ്ടാകും. എന്തു കൊണ്ടാണ് ഇത്തരത്തില്‍ ഒരു ഡീഗ്രേഡിംഗ് നടന്നത് എന്നത് തനിക്ക് വ്യക്തമല്ല.

എല്ലാ സിനിമയ്ക്കും അതിന്റേതായ കഷ്ടപ്പാടും സമര്‍പ്പണവും എല്ലാം ആവശ്യമാണ്. പക്ഷെ ഡീഗ്രേഡിംഗിന് ശേഷം സിനിമ കണ്ടവരെല്ലാം തനിക്ക് മെസേജുകള്‍ അയച്ചിരുന്നു. നല്ല സിനിമയാണ് എന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്.

ഇപ്പോഴും സിനിമയെ കുറിച്ച് വിലയിരുത്തി ഉള്ള മെസേജുകള്‍ വരാറുണ്ട് എന്നാണ് മഞ്ജു പറയുന്നത്. ഒടിയന്‍ സിനിമയിലെ ‘കഞ്ഞി എടുക്കട്ടെ’ ഡയലോഗിനെ മരക്കാറിലെ തന്റെ രംഗങ്ങളുമായി കൂട്ടിച്ചേര്‍ത്തുള്ള ട്രോളുകള്‍ ശ്രദ്ധിച്ചിരുന്നു.

ഏറെ ചിരിപ്പിച്ചു അവയെന്നും നല്ല ഹാസ്യബോധം ഇല്ലാത്തവര്‍ക്ക് ഇത്തരത്തിലുള്ള ട്രോളുകള്‍ സാധ്യമാകില്ലെന്നും മഞ്ജു പറയുന്നത്. മരക്കാര്‍ സിനിമയുടെ ചിത്രീകരണം ഏറെ ആസ്വദിച്ച് ചെയ്ത ഒന്നാണെന്നും ഒരു പിക്നിക്ക് പോലെയാണ് തോന്നിയതെന്നും മഞ്ജു വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top