Connect with us

ഒടുവില്‍ ആരാധകരോട് പറഞ്ഞ വാക്ക് പാലിച്ച് മണിക്കുട്ടന്‍, വൈറലായി ചിത്രങ്ങളും വീഡിയോകളും; ആശംസകളുമായി സോഷ്യല്‍ മീഡിയ

Malayalam

ഒടുവില്‍ ആരാധകരോട് പറഞ്ഞ വാക്ക് പാലിച്ച് മണിക്കുട്ടന്‍, വൈറലായി ചിത്രങ്ങളും വീഡിയോകളും; ആശംസകളുമായി സോഷ്യല്‍ മീഡിയ

ഒടുവില്‍ ആരാധകരോട് പറഞ്ഞ വാക്ക് പാലിച്ച് മണിക്കുട്ടന്‍, വൈറലായി ചിത്രങ്ങളും വീഡിയോകളും; ആശംസകളുമായി സോഷ്യല്‍ മീഡിയ

മണിക്കുട്ടന്‍ എന്ന താരത്തെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബിഗ്‌ബോസ് സീസണ്‍ മൂന്നിലൂടെ താരം കൂടുതല്‍ ജനപ്രിയനാകുകയായിരുന്നു. മണിക്കുട്ടന്‍ തന്നെ വിന്നറാകുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. നടന് പിന്തുണയുമായി ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതേസമയം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട് മണിക്കുട്ടന്‍. കുറച്ചുദിവസം മുന്‍പാണ് ലൈവ് വീഡിയോയിലൂടെ നടന്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.

ആരാധകരെ പോലെ ബിഗ് ബോസ് ഫൈനലിന് വേണ്ടിയുളള കാത്തിരിപ്പിലാണ് മണിക്കുട്ടനും. ലൈവില്‍ എത്തിയപ്പോള്‍ കുറച്ച് മാറ്റങ്ങള്‍ വന്ന താരത്തെയാണ് എല്ലാവരും കണ്ടത്. താടിയും മുടിയുമെല്ലാം നീട്ടി പുതിയ ലുക്കിലാണ് മണിക്കുട്ടന്‍ എത്തിയത്. തടി വെച്ചെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ പ്രേക്ഷകരുടെ എംകെ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു.

നിങ്ങളുടെയെല്ലാം സ്നേഹ സമ്മാനങ്ങളായ ആ കേക്കുകള്‍ കഴിച്ചാണ് താന്‍ വണ്ണം വെച്ചതെന്നും ജിമ്മില്‍ പോയി താനത് കുറയ്ക്കുമെന്നും മണിക്കുട്ടന്‍ ലൈവിലൂടെ പറഞ്ഞു. ഇപ്പോഴിതാ ആരാധകര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് എത്തിയിരിക്കുകയാണ് മണിക്കുട്ടന്‍. ജിമ്മില്‍ നിന്നുളള നടന്റെ പുതിയ ചിത്രങ്ങളും വീഡിയോസുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ബിഗ് ബോസില്‍ നിന്ന് വന്ന ശേഷം ലോക്ഡൗണില്‍ മണിക്കുട്ടന് ജിം മിസ് ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ വര്‍ക്കൗട്ട് വീണ്ടും ആരംഭിച്ച് ശരീരം പഴയതുപോലെയാക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ് താരം. മണിക്കുട്ടന്റെ പുതിയ ചിത്രത്തിന് നിരവധി പേരാണ് ആശംസകളുമായും ലൈക്കുകളുമായും എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെയുളളവരെല്ലാം എത്തിയിട്ടുണ്ട്. ഫിനാലെ വേദിയില്‍ മണിക്കുട്ടനെ പുതിയ ലുക്കില്‍ കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ ഉടന്‍ തന്നെ നടക്കുമെന്നാണ് അറിയുന്നത്. ഈ മാസം തന്നെ ഫിനാലെ ഉണ്ടാവുമെന്ന് മണിക്കുട്ടനും ലൈവിലൂടെ പറഞ്ഞിരുന്നു. അതേസമയം ചെന്നൈയില്‍ വെച്ച് തന്നെ ഫിനാലെ നടക്കാനാണ് സാധ്യതകളെന്നും റിപ്പോര്‍ട്ടുകള്‍ സൂചിക്കുന്നു. ഫിനാലെയ്ക്കായി താരങ്ങളെല്ലാം ഉടന്‍ പുറപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫൈനലിനെ കുറിച്ചുളള പുതിയ അപ്ഡേറ്റുകള്‍ വരുംദിവസങ്ങളില്‍ വരുമെന്നാണ് ബിഗ് ബോസ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഒരു ഘട്ടത്തില്‍ ഷോയില്‍ നിന്നും പുറത്ത് പോവേണ്ടി വന്നെങ്കിലും വീണ്ടും തിരിച്ച് വന്ന അദ്ദേഹം മികച്ച രീതിയില്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ തുടര്‍ന്നു. തിരിച്ച് വന്ന മണിക്കുട്ടന്‍ ബിഗ് ബോസ് വിന്നറായേക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തിന്റെ ആരാധകര്‍ ഉള്‍പ്പടെ ശക്തമായി പങ്കുവെക്കുമ്പോഴാണ് കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന ഷോ 95-ാം ദിവസം നിര്‍ത്തിവെക്കുന്നത്. പിന്നീട് വോട്ടെടുപ്പ് നടന്നപ്പോഴും മണിക്കുട്ടന്‍ മുന്നിട്ട് നില്‍ക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അപ്പോഴും ഷോയില്‍ നിന്നും പുറത്ത് പോയ മണിക്കുട്ടന്‍ ബിഗ് ബോസ് വിന്നറാവാന്‍ യോഗ്യനാണോയെന്ന ചോദ്യം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിക്കൊണ്ട് വരികയും ചെയ്തിരുന്നു.

മോഹന്‍ലാല്‍ എത്തിയ എപ്പിസോഡിലുണ്ടായ ഒരു സംഭവത്തെ തുടര്‍ന്നായിരുന്നു മണിക്കുട്ടന്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് പോയത്. ‘ചില പ്രത്യേക കാരണങ്ങളാല്‍, സ്വന്തം തീരുമാനത്തില്‍ മണിക്കുട്ടന്‍ ഈ ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുന്നു’ എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. പുറത്ത് പോയെങ്കിലും അധികം വൈകാതെ തന്നെ അദ്ദേഹം ഷോയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

ബിഗ് ബോസ് പോലൊരെ ഗെയിമില്‍ നിന്നും മാനസിക സമ്മര്‍ദ്ദം സഹിക്ക വയ്യാതെ പുറത്ത് പോയ ഒരാളെ എങ്ങനെ തിരികെ കൊണ്ടുവന്ന് വിജയി ആക്കാന്‍ സാധിക്കുമെന്നും അതില്‍ എന്ത് യുക്തിയാണ് ഉള്ളതെന്നുമാണ് മണിക്കുട്ടന് എതിരായി നില്‍ക്കുന്നുവര്‍ നിരന്തരം ചോദിച്ച് കൊണ്ടിരിക്കുന്ന കാര്യം. ഇത് മറ്റ് മത്സരാര്‍ത്ഥികളോടുള്ള അനീതിയാണെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

അതേസമയം മണിക്കുട്ടന്റെ പുതിയ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മോഹന്‍ലാലിന്റെ മരക്കാറില്‍ ഒരു പ്രാധാന്യമുളള റോളില്‍ നടന്‍ എത്തുന്നുണ്ട്. സിനിമയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച സന്തോഷം മണിക്കുട്ടന്‍ ബിഗ് ബോസില്‍ ആഘോഷിച്ചിരുന്നു. മലയാളത്തില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ താരമാണ് മണിക്കുട്ടന്‍. ബോയ്ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെ തുടങ്ങിയ നടന്‍ തുടര്‍ന്നും ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്നു.

More in Malayalam

Trending

Recent

To Top