Malayalam
‘ഞാന്‍ എവിടെ പോയാലും എന്റേതായ സ്‌പേസ് സൃഷ്ടിക്കുന്നു’; ആരാധകരെ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി, വൈറലായി മമ്മൂട്ടിയുടെ മാസ് ചിത്രം
‘ഞാന്‍ എവിടെ പോയാലും എന്റേതായ സ്‌പേസ് സൃഷ്ടിക്കുന്നു’; ആരാധകരെ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി, വൈറലായി മമ്മൂട്ടിയുടെ മാസ് ചിത്രം
വേറിട്ട പുത്തന്‍ ഗെറ്റപ്പിലെത്തി പ്രേക്ഷകരെ അമ്പരപ്പിക്കുന്ന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. താരത്തിന്റെ പുത്തന്‍ ചിത്രം വൈറലായതിന് പിന്നാലെ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി. ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തംരംഗമായിരുന്നു.
ഇപ്പോള്‍ കോട്ട് അണിഞ്ഞ് ഇരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ഞാന്‍ എവിടെ പോയാലും എന്റേതായ സ്‌പേസ് സൃഷ്ടിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. നടന്റെ ചിത്രത്തിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്.
ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിന് വേണ്ടിയുള്ള മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് മമ്മൂട്ടി ഇപ്പോഴുള്ളത്. ഭീഷ്മപര്‍വ്വത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നപ്പോള്‍ തന്നെ ആരാധകര്‍ക്ക് ഈ ഗെറ്റപ്പ് ഇഷ്ടപ്പെട്ടിരുന്നു. രണ്ടാം കൊവിഡ് തരംഗം വന്ന് ഷൂട്ട് മുടങ്ങിയതോടെ മമ്മൂട്ടി ഇപ്പോഴും ഇതേ ലുക്കില്‍ തന്നെയാണ് തുടരുന്നത്. മാത്രമല്ല ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങളും താരം ഇടക്ക് പങ്കുവെക്കുന്നുണ്ട്.
അതേസമയം മമ്മൂട്ടി അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ടതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. മമ്മൂട്ടിയെ ആദരിക്കുന്നതിന് കേരള സര്‍ക്കാര്‍ പ്രത്യേക പരിപാടി ഒരുക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ തന്റെ പേരിലുള്ള ആഘോഷം കൊവിഡ് കാലത്ത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. കൊവിഡ് കാലത്ത് പണം മുടക്കി ഒരു ആദരവും തനിക്ക് വേണ്ടെന്ന് മമ്മൂട്ടി അറിയിക്കുകയായിരുന്നു.
