കൈയ്യബദ്ധം കൊണ്ട് സംഭവിക്കുന്ന വീഴ്ചകള്‍ക്ക് മമ്മൂക്ക വഴക്ക് പറയുമ്പോള്‍ ലൈറ്റ് ഓപ്പറേറ്റര്‍ പയ്യന്റെ മുഖം വിഷമം കൊണ്ട് ചുവന്നു തുടുക്കുമായിരുന്നു, അന്നത്തെ ആ നാണംകുണുങ്ങിയായ, ചാലു എന്ന് വിളിച്ചിരുന്ന ലൈറ്റ് ഓപ്പറേറ്റര്‍ ഇപ്പോള്‍ ആരായി എന്ന് കണ്ടോ..!; സലിം കുമാര്‍ പറയുന്നു

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് സലിം കുമാര്‍. ഇടയ്ക്കിടെ തന്റെ വിശേഷങ്ങള്‍ താരം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി നയിച്ച ഒരു അമേരിക്കന്‍ ഷോയില്‍ എത്തിയ ലൈറ്റ് ഓപ്പറേറ്റര്‍ പയ്യനെ കുറിച്ച് പറഞ്ഞ് നടന്‍ സലിം കുമാര്‍. വല്ലപ്പോഴും വരുന്ന കൈയ്യബദ്ധങ്ങള്‍ക്ക് മമ്മൂട്ടി ആ പയ്യനെ വഴക്ക് പറഞ്ഞതിനെ കുറിച്ചും ലൈറ്റ് ഓപ്പറേറ്റര്‍ ആകുമെന്ന് വിചാരിച്ച പയ്യന്‍ പിന്നീട് ആരായി മാറി എന്നതിനെ കുറിച്ചുമാണ് താരം പറയുന്നത്.
സുകുമാരി, കുഞ്ചന്‍, വിനീത്, ഗായകന്‍ വേണുഗോപാല്‍, ശ്രീജയ, ദിവ്യ ഉണ്ണി, പ്രീത തുടങ്ങിയവര്‍ പങ്കെടുത്ത ഷോയില്‍ ലൈറ്റ് ഓപ്പറേറ്റര്‍ ആയി എത്തിയത് അന്ന് അമേരിക്കയില്‍ പഠിക്കാന്‍ എത്തിയ ഒരു പയ്യന്‍ ആയിരുന്നു. ടീം അംഗങ്ങളുടെ എണ്ണം കുറവായിരുന്നത് കൊണ്ടാണ് ആ പയ്യനെ അതേല്‍പ്പിച്ചത്.
പയ്യന്‍ ആയിരുന്നെങ്കിലും പ്രകാശ വിതാനത്തിന്റെ കാര്യത്തില്‍ അഗ്രഗണ്യനായിരുന്നു. എന്നാലും വല്ലപ്പോഴും തന്റെ കൈയ്യബദ്ധം കൊണ്ട് സംഭവിക്കുന്ന വീഴ്ചകള്‍ക്ക് മമ്മൂക്ക വഴക്ക് പറയുമ്പോള്‍ പയ്യന്റെ മുഖം വിഷമം കൊണ്ട് ചുവന്നു തുടുക്കുമായിരുന്നു.
അത് കാണുമ്പോള്‍ താന്‍ അവനെ സമാധാനിപ്പിക്കാന്‍ എന്നോണം പറയും മോന്‍ വിഷമിക്കേണ്ട. തെറ്റുകള്‍ വരുമ്പോള്‍ സീനിയേര്‍സ് നമ്മളെ ചീത്ത പറയും. അത് നമ്മള്‍ നന്നാവാന്‍ വേണ്ടിയാണ്. അവന്‍ വലുതാകുമ്പോള്‍ പേര് കേട്ട ഒരു ലൈറ്റ് ഓപ്പറേറ്റര്‍ ആവും എന്നതില്‍ തനിക്ക് യാതൊരു സംശയവും അന്നുണ്ടായിരുന്നില്ല.
പക്ഷേ തന്റെ സംശയങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് അന്നത്തെ ആ നാണംകുണുങ്ങിയായ, ചാലു എന്ന് തങ്ങള്‍ വിളിച്ചിരുന്ന ലൈറ്റ് ഓപ്പറേറ്ററാണ് പില്‍ക്കാലത്ത് ഹിന്ദിയിലും തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം വെന്നിക്കൊടി പാറിച്ച ദുല്‍ഖര്‍ സല്‍മാന്‍ എന്നത് ദൈവനിശ്ചയം മാത്രം എന്നാണ് സലിംകുമാര്‍ എഴുതിയത്.
ഹോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ടോം ക്രൂയിസ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ്. ഇരുവരുടെയും പ്രായവും ലുക്കുമാണ്...
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് കലാഭവന്‍ ഷാജോണ്‍. നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ജീത്തു ജോസഫ് ചിത്രമായ ദൃശ്യത്തിലെ സഹദേവന് എന്ന...
ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സജിമോന്‍ ഒരുക്കിയ ചിത്രമായിരുന്നു മലയന്‍കുഞ്ഞ്. മണ്ണിടിച്ചിലില്‍ നിന്നും രക്ഷപ്പെടാനുള്ള സര്‍വൈവല്‍ ഡ്രാമക്കൊപ്പം ഒരു മനുഷ്യന്റെ...