Connect with us

ഏഴരകൊല്ലമായി താന്‍ അനുഭവിച്ച ബുദ്ധിമുട്ടിന് ശമനമുണ്ടാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മല്ലിക സുകുമാരന്‍. ഇപ്പോഴിതാ ഏഴരകൊല്ലമായി താന്‍ അനുഭവിച്ച ബുദ്ധിമുട്ടിന് ശമനമുണ്ടാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പറയുകയാണ് മല്ലിക സുകുമാരന്‍.

വീടിന് പിന്നിലുള്ള കനാല്‍ കൈയേറിയതിനെ തുടര്‍ന്നാണ് പ്രളയകാലത്ത് വീടിനകത്തേക്ക് വെള്ളം കയറിയ അവസ്ഥയുണ്ടായത്. ഇതിന് കാരണം കനാല്‍ കൈയേറി ചില വ്യക്തികള്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് മല്ലിക പറയുന്നു.

കോണ്‍ഗ്രസ് ഭരിച്ചപ്പോഴും എല്‍ഡിഎഫ് ഭരിക്കുമ്‌ബോഴും പരാതിയുമായി പലരുടെയും അടുക്കലെത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവില്‍ രണ്ടുംകല്‍പിച്ച് മുഖ്യമന്ത്രിയെ കാണുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടു മാത്രമാണ് നടപടിയുണ്ടായതെന്നും, പാര്‍ട്ടിയോ വകുപ്പ് മന്ത്രിയോ വിചാരിച്ചാലും നടക്കില്ലായിരുന്നുവെന്ന് മല്ലിക സുകുമാരന്‍ വ്യക്തമാക്കുന്നു.

More in Malayalam

Trending