Connect with us

വേദികയുടെ ഗർഭം പാളി പോയി!! സാന്ത്വനം വീണ്ടും ഒന്നാമതെത്തി, ഹരി തമ്പിയുടെ വീട്ടിൽ പോയതോടുകൂടി കഥ മാറി; റേറ്റിങ്ങിൽ സാന്ത്വനം വീണ്ടും ഒന്നാമത്

Malayalam

വേദികയുടെ ഗർഭം പാളി പോയി!! സാന്ത്വനം വീണ്ടും ഒന്നാമതെത്തി, ഹരി തമ്പിയുടെ വീട്ടിൽ പോയതോടുകൂടി കഥ മാറി; റേറ്റിങ്ങിൽ സാന്ത്വനം വീണ്ടും ഒന്നാമത്

വേദികയുടെ ഗർഭം പാളി പോയി!! സാന്ത്വനം വീണ്ടും ഒന്നാമതെത്തി, ഹരി തമ്പിയുടെ വീട്ടിൽ പോയതോടുകൂടി കഥ മാറി; റേറ്റിങ്ങിൽ സാന്ത്വനം വീണ്ടും ഒന്നാമത്

കുടുംബപ്രേക്ഷകരെ വളരെ പെട്ടെന്ന് കൈയ്യിലെടുക്കുന്നത് ഏഷ്യാനെറ്റിലെ സീരിയലുകളാണ്. ഇപ്പോൾ, വീട്ടമ്മമാർ മാത്രമല്ല യുവാക്കള്‍ പോലും സീരിയലുകളുടെയും ചില കഥാപാത്രങ്ങളുടെയും വലിയ ആരാധകരമായി മാറി കഴിഞ്ഞു.

സാന്ത്വനവും കുടുംബവിളക്കും തമ്മിലുള്ള മത്സരമാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി കണ്ട് വന്നിരുന്നത്. ശക്തമായ പോരാട്ടമാണ് രണ്ടു സീരിയലുകൾ തമ്മിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി സാന്ത്വനം ജൈത്രയാത്ര തുടരുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചത്തെ സീരിയലുകളുടെ പ്രകടനം വിലയിരുത്തി പുതിയ റേറ്റിങ് ലിസ്റ്റ് വന്നിരിക്കുകയാണ്. ഇത്തവണയും ഒന്നാം സ്ഥാനത്ത് നില്കുന്നത് സാന്ത്വനമാണ്. തൊട്ട് പിന്നില്‍ തന്നെ ഉണ്ടായിരുന്ന കുടുംബവിളക്ക് കഴിഞ്ഞ ആഴ്ചയില്‍ വളരെ പിന്നിലേക്ക് പോയി എന്നതും ശ്രദ്ധേയമായ കാര്യമാണ്. ടിആര്‍പി റേറ്റിങ്ങില്‍ ആദ്യ പത്ത് സ്ഥാനത്തേക്ക് എത്തിയ സീരിയലുകള്‍ ഏതൊക്കെയാണെന്ന് നോക്കാം…

ലോക്ഡൗണ്‍ കാലത്ത് ചിത്രീകരണം നിര്‍ത്തി വെച്ചിരുന്നതാണ് സാന്ത്വനം സീരിയലിനെ പിന്നിലേക്ക് മാറ്റിയത്. ആ സമയത്തും കുടുംബവിളക്ക് ശക്തമായ പ്രകടനം കാഴ്ച വെക്കുകയായിരുന്നു. മാസങ്ങളോളം ഒന്നാം സ്ഥാനത്ത് തന്നെയായിരുന്ന കുടുംബവിളക്കിനെ വളരെ പിന്നിലേക്ക് എത്തിച്ചാണ് സാന്ത്വനം ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.

ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയവും ഹരിയും അപ്പും തമ്പിയുടെ വീട്ടിലേക്ക് പോയതുമടക്കം ഒരേ സമയം ഒന്നിലധികം കഥയാണ് സീരിയല്‍ പറയുന്നത്. പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ അതിവേഗം കഥ പറഞ്ഞ് പോയി തുടങ്ങിയതിനാല്‍ പ്രേക്ഷകരും ആവേശത്തിലാണ്. 18.85 എന്ന നിലയിലാണ് സാന്ത്വനം ഒന്നാമതുള്ളത്.

അനിരുദ്ധും ഇന്ദ്രജയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാണിച്ചതും വേദികയും സിദ്ധാര്‍ഥും തമ്മിലുള്ള വഴക്കും മാത്രമായതോടെയാണ് കുടുംബവിളക്കിനെ പിന്നിലേക്ക് എത്തിച്ചത്. 17.16 എന്ന നിലയില്‍ രണ്ടാം സ്ഥാനത്ത് തന്നെയുണ്ടെങ്കിലും സാന്ത്വനത്തെക്കാളും വളരെ പുറകിലേക്ക് എത്തിയിരിക്കുകയാണ്.

കഥയില്‍ പെട്ടെന്ന് ട്വിസ്റ്റ് വന്നത് പോലെ വേദിക ഗര്‍ഭിണിയാണെന്നൊക്കെ കാണിച്ചിരുന്നെങ്കിലും അതിലൊന്നും വാസ്തവമില്ലെന്ന കാര്യം പുറത്ത് വന്നു. ഇതോടെ പ്രേക്ഷകരും നിരാശയിലായി. കഴിഞ്ഞൊരു ആഴ്ചയിലെ പ്രകടനം മോശമായതോടെ അടുത്ത ദിവസങ്ങളില്‍ വലിയ മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തവണയും മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് അമ്മയറിയാതെ. അമ്പാടിയും അലീനയും തമ്മിലുള്ള ഇണക്കവും പിണക്കവും ഒരു വശത്തൂടെ നടക്കുന്നുണ്ട്. ഇതിനിടയില്‍ ജിതേന്ദ്രന്റെ കുതന്ത്രമാണ് സീരിയലിനെ മുന്നോട്ട് നയിക്കുന്നത്.

കഥയില്‍ പെട്ടെന്നൊരു മാറ്റം കൊണ്ട് വന്ന് അപര്‍ണ-വിനീത്, അമ്പാടി-അലീന പ്രണയത്തിന് പ്രധാന്യം നല്‍കണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം. അങ്ങനെ എങ്കില്‍ സാന്ത്വനവുമായി മത്സരിക്കാനുള്ള ലെവവിലേക്ക് കാര്യങ്ങളെത്തുമെന്ന് ആരാധകര്‍ പറയുന്നു.

നാലാം സ്ഥാനത്ത് മൗനരാഗം ആണ്. അഞ്ചാം സ്ഥാനത്ത്- തൂവല്‍സ്പര്‍ശം, ആറാം സ്ഥാനത്ത്- കൂടെവിടെ, ഏഴാം സ്ഥാനത്ത്-സസ്‌നേഹം, എട്ടാം സ്ഥാനത്ത്- പാടാത്ത- പൈങ്കിളി, ഒമ്പതാം സ്ഥാനത്ത്-ദയ എന്നിങ്ങനെയാണ് ടിആര്‍പി റേറ്റിങ്ങില്‍ ലിസ്റ്റിലുള്ള സീരിയലുകളുടെ കണക്ക്.

അതേ സമയം റേറ്റിങ്ങിലെ വ്യത്യാസം അനുസരിച്ച് സീരിയലുകളുടെ സമയക്രമങ്ങളൊക്കെ മാറി വരികയാണ്. അങ്ങനൊരു മാറ്റമുണ്ടാവതെ ഇരിക്കണമെങ്കില്‍ പല സീരിയലുകളും പെട്ടെന്ന് തന്നെ കഥയില്‍ മാറ്റം വരുത്തണമെന്നാണ് ആരാധകരുടെ പ്രധാന ആവശ്യം.

More in Malayalam

Trending

Recent

To Top