Connect with us

സിനിമ പ്രവര്‍ത്തകരെ ഒന്നാകെ പ്രതികൂട്ടിലാക്കി സിനിമ ഷൂട്ടിംഗ് തടയാനും പ്രവര്‍ത്തകരെ അധിക്ഷേപിക്കാനും ചില രാഷ്ട്രീയപാര്‍ട്ടികളുടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുതിരുന്നു; അപലനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മാക്ട

Malayalam

ജോജു ജോര്‍ജ് കോണ്‍ഗ്രസ് വിഷയത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുവ സിനിമയുടെ ഷൂട്ടിംഗും തടസ്സപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (മാക്ട) പത്രക്കുറിപ്പ് പുറത്തിറക്കി.

ചില വ്യക്തിപരമായ എതിര്‍പ്പുകളുടെ പേരില്‍ സിനിമാ പ്രവര്‍ത്തകരെ ഒന്നാകെ പ്രതികൂട്ടിലാക്കി സിനിമാ ഷൂട്ടിംഗ് തടയാനും പ്രവര്‍ത്തകരെ അധിക്ഷേപിക്കാനും രാഷ്ട്രീയപാര്‍ട്ടി നടത്തുന്ന പ്രവൃത്തി അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മാക്ട ജനറല്‍ സെക്രട്ടറി സുന്ദര്‍ ദാസ് പത്രക്കുറുപ്പിലൂടെ അറിയിച്ചു.

ഷൂട്ടിംഗ് തടസപ്പെടുത്തരുത്;

കൊവിഡ് സൃഷ്ടിച്ച ഭീതിനിറഞ്ഞ അനിശ്ചിതാവസ്ഥക്ക് ശേഷം മറ്റ് ജീവിതമേഖലകളിലെന്ന പോലെ സിനിമാരംഗവും ക്രിയാത്മകമായി വരികയാണ്. സിനിമ കൊണ്ടു ജീവിതം പുലര്‍ത്തുന്ന ഒട്ടേറെ തൊഴിലാളി കുടുംബങ്ങളില്‍ പ്രതീക്ഷയുടെ പ്രകാശം വീണ്ടും പരന്ന് തുടങ്ങുമ്പോഴാണ് ചില വ്യക്തിപരമായ എതിര്‍പ്പുകളുടെ പേരില്‍ സിനിമ പ്രവര്‍ത്തകരെ ഒന്നാകെ പ്രതികൂട്ടിലാക്കി സിനിമ ഷൂട്ടിംഗ് തടയാനും പ്രവര്‍ത്തകെ അധിക്ഷേപിക്കാനും ചില രാഷ്ട്രീയപാര്‍ട്ടികളുടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുതിര്‍ന്നു കാണുന്നത്.

ഇത് അങ്ങേയറ്റം അപലനീയവും പ്രതിഷേധാര്‍ഹവുമാണ്. ഇത്തരം അനാശാസ്യമായ പ്രവണതകള്‍ക്കെതിരെ മറ്റ് മലയാള ചലച്ചിത്രസംഘടനകള്‍ക്കൊപ്പം മാക്ടയും ശക്തമായി പ്രതിഷേധിക്കുന്നു.’

വിശ്വാസപൂര്‍വ്വം,

ജനറല്‍ സെക്രട്ടറി

സുന്ദര്‍ ദാസ്

More in Malayalam

Trending

Recent

To Top