Connect with us

രാജുവിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല, പക്ഷേ രാജുവിനെ തെറി വിളിക്കുന്നവരെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യില്ല; പ്രതികരണവുമായി മേജര്‍ രവി

Malayalam

രാജുവിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല, പക്ഷേ രാജുവിനെ തെറി വിളിക്കുന്നവരെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യില്ല; പ്രതികരണവുമായി മേജര്‍ രവി

രാജുവിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല, പക്ഷേ രാജുവിനെ തെറി വിളിക്കുന്നവരെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യില്ല; പ്രതികരണവുമായി മേജര്‍ രവി

ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ ആദ്യ ചലച്ചിത്ര താരമായിരുന്നു പൃഥിരാജ്. പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണങ്ങളാണ് നടന്നിരുന്നത്. ഇതിനു പിന്നാലെ പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ച് കൊണ്ടുള്ള ജനം ടിവിയുടെ പരാമര്‍ശത്തില്‍ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി.

ഇപ്പോള്‍ രാജുവിന്റെ കാര്യം എന്തെന്നാല്‍ രാജു രാജുവിന്റേതായ അഭിപ്രായം പറയാം. അനാര്‍ക്കലി എന്ന സിനിമ ഷൂട്ട് ചെയ്യാ വേണ്ടിയിട്ട് കഷ്ടപ്പെട്ടിട്ടുള്ളത് എത്രെയെന്ന് രാജുവിനും അറിയാം രാജു തന്റെ പേര്‍സണല്‍ ആയിട്ടുള്ള കാര്യങ്ങള്‍ സംസാരിച്ചു. പക്ഷെ അവിടെ എന്നെ വേദനിപ്പിക്കുന്ന കാര്യം എന്തെന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഫേസ് ഇല്ലാതെ എന്ത് കമന്റും ഇടാം എന്ന ധാരണ തെറ്റാണ്. അത് ഞാനും അനുഭവിച്ചിട്ടുള്ളതാണ്. അതും ഞാനും ചെയ്യാത്ത തെറ്റാണ്. രാജു ചെയ്തത് തെറ്റാണ് എന്ന് നൂറു ശതമാനം പറയുകയാണെങ്കില്‍ കൂടെ ഞാന്‍ രാജുവിനെ സപ്പോര്‍ട്ട് ചെയ്യും.

കാരണം രാജുവിനെ തെറി വിളിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. രാജു ആരെയും തെറി വിളിച്ചിട്ടില്ല. അതുകൊണ്ട് ഒരു സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ക്ക് തോന്നുന്നത് എന്തും ചെയ്യാമെന്ന സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതുന്നത് തെറ്റാണ്. നാളെ നിങ്ങള്‍ പ്രധാനമന്ത്രിയെ തെറി വിളിക്കും. ഇതൊക്കെ കേസില്ലാതെ പോകുന്നത് ചെയ്യാറില്ല എന്നതാണ്. രാജുവിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് തന്നെ വെച്ചോ പക്ഷേ രാജുവിനെ തെറി വിളിക്കുന്നവരെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യില്ല. രാജുവിന് അയാള്‍ക്ക് പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നുമ മേജര്‍ രവി പറഞ്ഞു.

ജനം ടിവി വേഖനത്തില്‍ പൃഥ്വിരാജിനെതിരെയുള്ള പരാമര്‍ശങ്ങള്‍ ഇങ്ങനെയായിരുന്നു; ‘ഇന്ന് ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്‌പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ട. കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ട്. ഒരു നടന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും പൃഥ്വിരാജിനോട് സ്‌നേഹവും ആദരവുമുണ്ട്. ദേശീയകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും പൃഥ്വിരാജ് കുരയ്ക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം.”

”പൃഥ്വിരാജിനോട് ഞാന്‍ അടക്കമുള്ള മലയാളികള്‍ക്ക് ഉള്ള സ്‌നേഹം പൗരുഷവും തന്റേടവുമുള്ള സുകുമാരന്റെ മകന്‍ എന്ന നിലയിലാണ്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകും. നാലു സിനിമാ അവസരങ്ങള്‍ക്കു വേണ്ടി സ്വന്തം പിതൃസ്മരണ നടത്താന്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കരുതേ എന്ന അഭ്യര്‍ത്ഥനയാണ് പൃഥ്വിരാജിനോടുള്ളത്. മറ്റു പലരും ഇത്തരത്തിലുള്ള ഒരു പരാമര്‍ശം പോലും അര്‍ഹിക്കുന്നില്ല. പിന്നെ പൃഥ്വിരാജല്ല, ആര് ചാടിയാലും ലക്ഷദ്വീപ് എന്നല്ല, ഇന്ത്യയുടെ ഒരു ഭാഗവും ഇനി ജിഹാദികള്‍ക്ക് കിട്ടില്ല.’

Continue Reading
You may also like...

More in Malayalam

Trending

Recent

To Top