Connect with us

കുട്ടികളെ മോശമായി ചിത്രീകരിച്ചു; സംവിധായകന്‍ മഹേഷ് മഞ്ജരേക്കറിനെതിരെ പോക്‌സോ കേസ് ചുമത്തി പോലീസ്

Malayalam

കുട്ടികളെ മോശമായി ചിത്രീകരിച്ചു; സംവിധായകന്‍ മഹേഷ് മഞ്ജരേക്കറിനെതിരെ പോക്‌സോ കേസ് ചുമത്തി പോലീസ്

കുട്ടികളെ മോശമായി ചിത്രീകരിച്ചു; സംവിധായകന്‍ മഹേഷ് മഞ്ജരേക്കറിനെതിരെ പോക്‌സോ കേസ് ചുമത്തി പോലീസ്

പ്രശസ്ത സംവിധായകന്‍ മഹേഷ് മഞ്ജരേക്കറിനെതിരെ പോക്‌സോ കേസ്. മറാത്തി ചിത്രത്തില്‍ കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന പരാതിയെ തുടര്‍ന്നാണ് മാഹീം പൊലീസ് സംവിധായകനെതിരെ കേസ് എടുത്തിരിക്കുന്നത്.

സാമൂഹ്യപ്രവര്‍ത്തകയായ സീമ ദേശ് പാണ്ഡെയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമ പ്രകാരമാണ് കേസ്. ഐ പി സി സെക്ഷന്‍ 292,34 പോക്‌സോ സെക്ഷന്‍ 14 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ മുംബൈ സെക്ഷന്‍ കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ അറിയിച്ചു. അന്വേഷണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

വാസ്തവ്: ദ റിയാലിറ്റി, അസ്തിത്വ, വിരുദ്ധ്്… ഫാമിലി കംസ് ഫസ്റ്റ് തുടങ്ങിയവയാണ് മഹേഷിന്റെ പ്രധാന ചിത്രങ്ങള്‍. 2000ല്‍ പുറത്തിറങ്ങിയ മറാത്തി ചിത്രമായ അസ്തിത്വ സംവിധായകനെ ദേശീയ അവാര്‍ഡിന് അര്‍ഹനാക്കിയിരുന്നു.

More in Malayalam

Trending