നിരവധി ആരാധകരുള്ള താര ദമ്പതിമാരാണ് ദിലീപും കാവ്യാ മാധവനും. ഇവരെ പോലെ തന്നെ ഇവരുടെ മകള്‍ മഹാലക്ഷ്മിയ്ക്കും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും സജീവമല്ലെങ്കിലും ഇടയ്ക്കിടെ താരങ്ങളുടെയും താരപുത്രിയുടെയും ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ മഹാലക്ഷ്മിയുടെ പുതിയൊരു വീഡിയോയാണ് കാവ്യ മാധവന്റെ ഫാന്‍ പേജുകളില്‍ എത്തിയിരിക്കുന്നത്. മിഠായി വേണോ? എന്നു ചോദിച്ചയാളോട് ”മിഠായി കഴിച്ചാല്‍ പുഴുപ്പല്ല് വരും” എന്നാണ് മഹാലക്ഷ്മി വീഡിയോയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ദിലീപും കാവ്യയും മഹാലക്ഷ്മിയും ദുബായിലെ ദേ പുട്ട് റെസ്റ്റോറന്റ് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.
ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുഞ്ഞനിയത്തിക്കൊപ്പം ഓണപൂക്കളം ഒരുക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 19നാണ് മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനം ആഘോഷിച്ചത്.
വിജയദശമി ദിനത്തില്‍ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. 2018 ഒക്ടോബര്‍ 19 വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്.
തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൗസ്, മീശമാധവൻ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടനാണ് മച്ചാൻ വർഗീസ്. സിദ്ധിഖ്- ലാൽ ചിത്രമായ കാബൂളിവാലയിലൂടെയാണ്...