Connect with us

എസ്എസ്എല്‍സിക്ക് പത്തു പ്രാവശ്യം തോറ്റവന്‍ ഡിഗ്രിക്കാരന്റെ പേപ്പര്‍ നോക്കുന്നതു പോലെയാണ് അവാര്‍ഡ് നിര്‍ണയം; താന്‍ ഉദ്ദേശിച്ചത് അങ്ങനെയല്ലെന്ന് മധു

Malayalam

ഇന്നും നിരവധി ആരാധകരുള്ള. മലയാള സിനിമയുടെ കാരണവര്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് മധു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അഭിനയരംഗത്തു നിന്നും താരം മാറി നില്‍ക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്.

തുടര്‍ന്ന് നായകനായും വില്ലനായും സ്വഭാവ നടനായും താരം മലയാള സിനിമയില്‍ തിളങ്ങി. നിര്‍മ്മാണ, സംവിധാന രംഗത്തും മധു പ്രവര്‍ത്തിച്ചിട്ടുണ്ട്. അവാര്‍ഡ് നിര്‍ണയ സമിതിയെ കുറിച്ചുള്ള മധുവിന്റെ പരാമര്‍ശം മുമ്പ് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അന്ന് തന്റെ വാക്കുകള്‍ പലതും വളച്ചൊടിക്കുകയായിരുന്നു എന്നാണ് മധു ഇപ്പോള്‍ പറയുന്നത്.

എസ്എസ്എല്‍സിക്ക് പത്തു പ്രാവശ്യം തോറ്റവന്‍ ഡിഗ്രിക്കാരന്റെ പേപ്പര്‍ നോക്കുന്നതു പോലെ എന്ന് അവാര്‍ഡ് നിര്‍ണയ സമിതിയെ കുറിച്ച് നടത്തിയ പരാമര്‍ശം മുമ്പ് വലിയ ചര്‍ച്ചയായിരുന്നു എന്ന ചോദ്യത്തോടാണ് മധു പ്രതികരിച്ചത്.

”അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയെ കുറിച്ച് പറയുന്ന കൂട്ടത്തില്‍ അത്തരമൊരു പരാമര്‍ശം നടത്തി എന്നത് ശരിയാണ്, കഴിവുള്ളവര്‍ അതിലേക്കെത്തണം എന്ന സദുദ്ദേശ്യത്തോടെ ആയായിരുന്നു അത്. എന്നാല്‍ ഞാന്‍ ഉദ്ദേശിക്കാത്ത പലതും മാധ്യമങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു. ആരുടേയും കൈയും കാലും പിടിച്ചുള്ള അവാര്‍ഡ് വേണ്ട എന്നൊക്കെ ഞാന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നു. അതെല്ലാം പത്രക്കാരുടെ വ്യാഖ്യാനങ്ങളായിരുന്നു” എന്നാണ് മധു പറയുന്നത്.

More in Malayalam

Trending

Recent

To Top