Connect with us

ലൂസിഫറില്‍ പറഞ്ഞിരിക്കുന്നതെല്ലാം കെട്ടുകഥകളല്ല താന്‍ നിരീക്ഷിച്ച് കണ്ടെത്തിയ സത്യങ്ങളാണ്; ചിത്രത്തിലെ ആ കഥാപാത്രം ഒരു പരിധി വരെ താന്‍ തന്നെയാണെന്നും മുരളി ഗോപി

Malayalam

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ അധോലോകവും മയക്കുമരുന്ന് മാഫിയയുമെല്ലാം ചര്‍ച്ചാവിഷയങ്ങളായിരുന്നു. ഇപ്പോഴിതാ ലൂസിഫറില്‍ പറഞ്ഞിരിക്കുന്നതെല്ലാം കെട്ടുകഥകളല്ലെന്നും താന്‍ നിരീക്ഷിച്ച് കണ്ടെത്തിയ സത്യങ്ങളാണെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി.

ഒരു അഭിമുഖത്തിലാണ് മുരളി ഗോപി ലൂസിഫറിനെ പറ്റി പറഞ്ഞത്. അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ സത്യങ്ങളാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

രാഷ്ട്രീയത്തിലെ ഫണ്ടിംഗ് ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വിഷയമാണ്. അതുപോലെ ഓരോ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും നമ്മളറിയാത്ത രഹസ്യ അജണ്ടകളുണ്ടാകാം എന്നും അദ്ദേഹം പറയുന്നു. ലഹരിയെന്ന വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ലൂസിഫര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയനേതാവായും റഷ്യയില്‍ ഖുറേഷി അബ്രാം എന്ന അധോലോക രാജാവായും കഴിയുന്ന കഥാപാത്രമായിരുന്നു ലൂസിഫറിലെ മോഹന്‍ലാല്‍ കഥാപാത്രം.

ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം ഒരു പരിധി വരെ താന്‍ തന്നെയാണെന്നും മുരളി ഗോപി വെളിപ്പെടുത്തുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയാണിത്.

More in Malayalam

Trending

Recent

To Top