Connect with us

ലൂസിഫര്‍ തെലുങ്ക് റീമേക്ക്; തെലുങ്കിലെ പേര് കേട്ട് ആകാംക്ഷയോടെ ആരാധകര്‍, നായിക നയന്‍താര തന്നെ!?

News

ലൂസിഫര്‍ തെലുങ്ക് റീമേക്ക്; തെലുങ്കിലെ പേര് കേട്ട് ആകാംക്ഷയോടെ ആരാധകര്‍, നായിക നയന്‍താര തന്നെ!?

ലൂസിഫര്‍ തെലുങ്ക് റീമേക്ക്; തെലുങ്കിലെ പേര് കേട്ട് ആകാംക്ഷയോടെ ആരാധകര്‍, നായിക നയന്‍താര തന്നെ!?

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനെ ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. ലൂസിഫറും അതിലെ ഗാനങ്ങളും മാസ് ഡയലോഗുകളുമെല്ലാം തന്നെ വന്‍ ഹിറ്റായി മാറുകയും ചെയ്തു.

ലൂസിഫര്‍ രണ്ടാം ഭാഗമായി എമ്പുരാന്‍ എത്തുന്നതിനു മുന്നേ സിനിമ തെലുങ്കിലേയ്ക്ക് എത്തുമ്പോള്‍ വലിയ ആവേശത്തിലാണ് ആരാധകര്‍. ചിരഞ്ജീവിയാണ് മോഹന്‍ലാലിന്റെ വേഷത്തില്‍ തെലുങ്കില്‍ എത്തുക എന്നതിനാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിപ്പിലാണ്.

മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ വിശേഷങ്ങള്‍ ചിരഞ്ജീവി തന്നെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് ഗോഡ്ഫാദര്‍ എന്ന് പേരിടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ നയന്‍താരയാണ് നായിക.

More in News

Trending

Recent

To Top