Connect with us

എനിക്ക് ലഭിച്ച സ്‌നേഹവും പ്രോത്സാഹനവും പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു, എല്ലാവര്‍ക്കും നന്ദി അറിയിച്ച് ലെന

Malayalam

എനിക്ക് ലഭിച്ച സ്‌നേഹവും പ്രോത്സാഹനവും പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു, എല്ലാവര്‍ക്കും നന്ദി അറിയിച്ച് ലെന

എനിക്ക് ലഭിച്ച സ്‌നേഹവും പ്രോത്സാഹനവും പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു, എല്ലാവര്‍ക്കും നന്ദി അറിയിച്ച് ലെന

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയതാരമാണ് ലെന. താരം ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രം ഓളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. നടന്‍ സൗബിന്‍ ഷാഹിര്‍ ആയിരുന്നു പോസ്റ്റര്‍ പബ്ലിഷ് ചെയ്തത്. പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ ലഭിക്കുന്ന പ്രേക്ഷക പിന്തുണയ്ക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് ലെന ഇപ്പോള്‍. താന്‍ പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നു ലഭിച്ച പിന്തുണ എന്ന് നടി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം.

‘നിങ്ങളുടെ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി. എന്റെ സ്‌ക്രിപ്റ്റ് റൈറ്റിംഗ് അരങ്ങേറ്റവാര്‍ത്ത വന്നതിന് ശേഷം മാധ്യമങ്ങള്‍, ചലച്ചിത്ര വ്യവസായം, സുഹൃത്തുക്കള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരില്‍ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹവും പ്രോത്സാഹനവും പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു അവയ്ക്കായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. നിങ്ങള്‍ നല്‍കുന്ന നിരന്തരമായ സ്‌നേഹത്തിന് ഒരിക്കല്‍ കൂടി നന്ദി’,എന്നും ലെന പറഞ്ഞു.

23 വര്‍ഷത്തെ അഭിനയജീവത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്. പുനത്തില്‍ പ്രോഡക്ഷന്റെ ബാനറില്‍ നവാഗത സംവിധായകന്‍ വി.എസ്. അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൗഫല്‍ പുനത്തിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്സിക്യൂട്ടീവ് നിര്‍മ്മാണം ഉണ്ണി മലയില്‍.

സംവിധായകന്‍ വി.എസ്.അഭിലാഷും ലെനയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷത്തില്‍ എത്തുന്നത്. സംഗീതം അരുണ്‍ തോമസ്, ഛായാഗ്രഹണം അസ്‌കര്‍, എഡിറ്റിംഗ് സംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് രഞ്ജിത് കോതേരി,മേക്കപ്പ് റഷീദ് അഹമ്മദ്.

More in Malayalam

Trending

Recent

To Top