Connect with us

സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയോട് തനിക്ക് താല്‍പ്പര്യമില്ല, ഒരു നല്ല നടന്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നതിലാണ് താല്‍പ്പര്യം; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ചോക്ലേറ്റ് ഹീറോയായി മാറിയ താരമാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. താരത്തിന്റേതായി പുറത്തെത്തുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയോട് തനിക്ക് താല്‍പ്പര്യമില്ലെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. ഒരു നല്ല നടന്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നതിലാണ് താല്‍പ്പര്യമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഏറ്റവും മോശം പടത്തിന് പോലും നല്ല കളക്ഷന്‍ കിട്ടുക എന്നു പറഞ്ഞാല്‍ അവിടെയാണ് താരപരിവേഷം.

അതല്ലാതെ നല്ല സിനിമയുടെ ഭാഗമായി ആ ഒരു കളക്ഷനും അഭിനന്ദനങ്ങളും കിട്ടുക എന്ന താരപരിവേഷമാണ് എനിക്ക് താല്‍പ്പര്യം. ഒരു സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയോട് താല്‍പ്പര്യമില്ല. എനിക്ക് കിട്ടുന്നതിനോട് ഞാന്‍ സന്തോഷവാനാണ്. ചിലപ്പോള്‍ ആഗ്രഹിക്കുന്നതിനെക്കാള്‍ നല്ല കാര്യങ്ങളാണ് സംഭവിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുക എന്നതാണ്.

താരപരിവേഷത്തിന്റെ കൊടുമുടിയില്‍ എത്തിയിട്ടുള്ള ആളാണ് ഞാന്‍. അത് ആസ്വദിച്ചിട്ടുമുണ്ട്. അതിനെക്കാള്‍ ഉപരി ഒരു നടന്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നതിലാണ് ഇപ്പോള്‍ എന്റെ കിക്ക്. അതിനു വേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതും.

അതേസമയം, അഷറഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴിയാണ് കുഞ്ചാക്കോ ബോബന്റെ പ്രദര്‍ശനത്തിനെത്തിയ പുതിയ ചിത്രം. ചെമ്പന്‍ വിനോദ് ജോസിന്റേതാണ് തിരക്കഥ. ചെമ്പന്‍ വിനോദ് ജോസും ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മാണം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top