ലളിത ചേച്ചിയുമായി തനിക്ക് സിനിമയ്ക്കപ്പുറമുളള വ്യക്തി ബന്ധമുണ്ടായിരുന്നു; അസുഖ ബാധിതയായിരുന്നപ്പോള്‍ നേരില്‍ കാണുവാന്‍ സാധിച്ചിരുന്നില്ലെന്നും മോഹന്‍ലാല്‍
ലളിത ചേച്ചിയുമായി തനിക്ക് സിനിമയ്ക്കപ്പുറമുളള വ്യക്തി ബന്ധമുണ്ടായിരുന്നു; അസുഖ ബാധിതയായിരുന്നപ്പോള്‍ നേരില്‍ കാണുവാന്‍ സാധിച്ചിരുന്നില്ലെന്നും മോഹന്‍ലാല്‍
ലളിത ചേച്ചിയുമായി തനിക്ക് സിനിമയ്ക്കപ്പുറമുളള വ്യക്തി ബന്ധമുണ്ടായിരുന്നു; അസുഖ ബാധിതയായിരുന്നപ്പോള്‍ നേരില്‍ കാണുവാന്‍ സാധിച്ചിരുന്നില്ലെന്നും മോഹന്‍ലാല്‍
മലയാളികളുടെ പ്രിയ നടി കെപിഎസി ലളിതയുടെ തൃപ്പൂണിത്തറയിലെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ച് നടന് മോഹന്‍ലാല്‍. അസുഖ ബാധിതയായിരുന്നപ്പോള്‍ നേരില്‍ കാണുവാന്‍ സാധിച്ചില്ലെന്നും കെ പി എസി ലളിതയുടെ വിയോഗം ദുഃഖകരമാണെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലളിത ചേച്ചിയുമായി തനിക്ക് സിനിമയ്ക്കപ്പുറമുളള വ്യക്തി ബന്ധമുണ്ടായിരുന്നു. ഏറെ നാളത്തെ അടുപ്പമാണ് ചേച്ചിയുമായി ഉണ്ടായിരുന്നത്. അമ്മയും മകനുമായി ചുരുക്കങ്ങളില്‍ സിനിമകളില്‍ ചേച്ചിയുമൊത്ത് അഭിനയിക്കാന്‍ സാധിച്ചത് സന്തോഷമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഭരതം, കളിപ്പാട്ടം, പവിത്രം, വിയറ്റ്നാം കോളനി, മാടന്പി, ദശരഥം തുടങ്ങി ഒട്ടനവധി സിനിമകളിലാണ് മോഹന്‍ലാലും കെ പി എസി ലളിതയും ഒരുമിച്ച് വേഷം ഇട്ടത്.
അതേസമയം, മുകേഷും അന്ത്യാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. 5 പതിറ്റാണ്ടായി നാടകത്തിലും സിനിമയിലും തിളങ്ങിയ വെള്ളിനക്ഷത്രം. എന്റെ അച്ഛന്റെയും അമ്മയുടെയും ഒപ്പം കെപിഎസിയിലൂടെ ആണ് ലളിത ചേച്ചിയും അരങ്ങിലെത്തിയത്. എന്നും തന്നെ വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു.
ഏതു കഥാപാത്രത്തേയും തന്മയഭാവത്തോടെ പകര്‍ന്നാടിയ പ്രിയ നടിയാണ് കെ പി എസി ലളിതയെ അനുസ്മരിച്ചു. കൊതിയോടെയും അത്ഭുതത്തോടെയും ആണ് ആ പ്രതിഭ ഞാനെന്നും നോക്കിയിനിന്നിട്ടുള്ളത്.. ചേച്ചിയുടെ കഥാപാത്രങ്ങള്‍ ഇന്നും എന്നും അനശ്വരമാകട്ടേ .. അതാണ് ചരിത്രം ആവശ്യപെടുന്നതെന്നും മുകേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. മലയാള സിനിമയുടെ കളക്ഷനെക്കുറിച്ചു സംസാരിച്ചതിനെതിരെയാണ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയിരിക്കുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതനായ വ്യക്തിയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....