Connect with us

അന്ന് ഇന്നത്തെ പോലെ പെട്ടന്ന് പോയി തിരിച്ചു വരിക ചിന്തിക്കാന്‍ പറ്റുന്ന സമയമായിരുന്നില്ല, ഷോയുടെ സ്പോണ്‍സര്‍ എന്നെ തിരക്കിയെത്തി, ലാലേട്ടന്‍ ഇടപെട്ട് ഗുരുവായൂരിലെ ലൊക്കേഷനില്‍ നിന്ന് ദുബായിലേക്ക് വിട്ടു; കോട്ടയം നസീര്‍

Malayalam

മിമിക്രി താരമായും നടനായും മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് കോട്ടയം നസീര്‍. ഇപ്പോഴിതാ ഗള്‍ഫ് ഷോയുടെ സ്പോണ്‍സര്‍ തന്നെ തേടി ലൊക്കേഷനില്‍ എത്തിയതും തുടര്‍ന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഇടപെട്ട് ഗള്‍ഫിലേക്ക് പോയതിനെ കുറിച്ചുമാണ് താരം പറയുന്നത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോട്ടയം നസീറിന്റെ പ്രതികരണം.

വാമനപുരം ബസ് റൂട്ട് എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ആദ്യം അഭിനയിക്കുന്ന സമയം. ഷൂട്ടിംഗ് പറഞ്ഞ സമയം തീര്‍ന്നില്ല. ഇതിനിടെ ഗള്‍ഫിലെ ഷോയുടെ ദിവസം എത്താറായി. താനും കലാഭവന്‍ നവാസും കുറേ ആര്‍ട്ടിസ്റ്റുകളും ചേര്‍ന്നുള്ള കോമഡി കസിന്‍സ് എന്ന ഷോയുണ്ട്.

ഷോയുടെ സ്പോണ്‍സര്‍ തന്നെ തിരക്കി ഇവിടെയെത്തി. അന്ന് ഇന്നത്തെ പോലെ പെട്ടന്ന് പോയി തിരിച്ചു വരിക ചിന്തിക്കാന്‍ പറ്റുന്ന സമയമായിരുന്നില്ല. പിന്നെ ലാലേട്ടനൊക്കെ ഇടപെട്ട് ഗുരുവായൂരിലെ ലൊക്കേഷനില്‍ നിന്ന് കോഴിക്കോട്ടേക്ക് അവിടെ നിന്ന് ദുബായിലേക്ക്.

ഷോ കഴിഞ്ഞ് രാത്രി ഒരു മണിക്ക് ദുബായില്‍ നിന്ന് തിരികെ ലൊക്കേഷനിലേക്ക് എന്നാണ് താരം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ചാക്കോ ബോബനും കാവ്യാ മാധവനും ലാലു അലക്സും ഒക്കെയുള്ള ഒരു മാസം നീണ്ട അമേരിക്കന്‍ ഷോയ്ക്കായി നടത്തിയ യാത്രയും മറക്കാനാവാത്തതാണെന്ന് താരം പറയുന്നുണ്ട്.

More in Malayalam

Trending