Connect with us

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക; മികച്ച നടന്‍, നടി വിഭാഗങ്ങളില്‍ ഇത്തവണയും ശക്തമായ മത്സരം

Malayalam

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക; മികച്ച നടന്‍, നടി വിഭാഗങ്ങളില്‍ ഇത്തവണയും ശക്തമായ മത്സരം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക; മികച്ച നടന്‍, നടി വിഭാഗങ്ങളില്‍ ഇത്തവണയും ശക്തമായ മത്സരം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്ക് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. സമിതിക്ക് മുന്നില്‍ 30 സിനിമകളാണ് എത്തിയത്. മികച്ച നടന്‍, നടി വിഭാഗങ്ങളില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇത്തവണയും നടനും നടിയും അപ്രതീക്ഷിതമായിരിക്കുമോ. മികച്ച സിനിമ ഏതായിരിക്കും. വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് അവാര്‍ഡ് നിര്‍ണ്ണയത്തില്‍.

മാലിക്ക്, ട്രാന്‍സ്,ചിത്രങ്ങളിലൂടെ ഫഹദ് ഫാസില്‍, വേലുകാക്കാ ഒപ്പ് കാ എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, അയ്യപ്പനും കോശിയിലെ പ്രകടനത്തിന് ബിജു മേനോന്‍, വെള്ളം, സണ്ണി സിനിമകളിലെ ജയസൂര്യ, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ സുരാജ് വെഞ്ഞാറമൂട്. എന്നിവരാണ് മികച്ച നടനായുള്ള മത്സരത്തില്‍ ഉള്ളത്.

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ മികച്ച അഭിനയം കാഴ്ച വച്ച നിമിഷാ സജയന്‍, അന്നാ ബെന്‍ കപ്പേള, വര്‍ത്തമാനം പാര്‍വതി തിരുവോത്ത്. വരനെ ആവശ്യമുണ്ട് ചിത്രത്തിലൂടെ ശോഭന മികച്ച നടിക്ക് പ്രവചനാതിതമാണ് മത്സരം. വെള്ളം, കപ്പേള, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും, കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നിവയണ് മികച്ച സിനിമകളുടെ പട്ടികയില്‍.

അന്തരിച്ച നടന്‍ നെടുമുടി വേണു, അനില്‍ നെടുമങ്ങാട്, സംവിധായകന്‍ സച്ചി എന്നിവര്‍ക്ക് പുരസ്‌കാര സാധ്യതയുണ്ട്.മഹേഷ് നാരായണന്‍ സിദ്ദര്‍ത്ഥ് ശിവ, ജിയോ ബേബി ഉള്‍പ്പടെ ആറ് സംവിധായകരുടെ രണ്ട് വീതം സിനിമകള്‍ മത്സരിക്കുന്നുണ്ട്. ആദ്യമായിട്ടാണ് ദേശീയ മാതൃകയില്‍ രണ്ട് തരം ജൂറികള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഏര്‍പ്പെടുത്തുന്നത്.

കോവിഡ് കാലത്തും സിനിമകള്‍ക്ക് കാര്യമായ കുറവുണ്ടായില്ല.ആദ്യ റൗണ്ടില്‍ എത്തിയ 80 സിനിമകളില്‍ നിന്ന് തെരഞ്ഞെടുത്ത 30 സിനിമകളാണ് നടി സുഹാസിനി മണിരത്‌നത്തിന്റെ നേതൃത്വത്തിലുള്ള അന്തിമ ജൂറി അദ്ധ്യക്ഷ പരിഗണിക്കുന്നത്. സംവിധായകന്‍ ഭദ്രന്‍, കന്നഡ സംവിധായകന്‍ പിശേഷാദ്രി എന്നിവരായിരുന്നു പ്രാഥമിക ജൂറി.

More in Malayalam

Trending

Recent

To Top