Connect with us

കൊച്ചിയിലൂടെ തന്റെ പുതിയ മിനികൂപ്പറില്‍ ചീറിപ്പാഞ്ഞ് ദിലീപും കാവ്യയും മഹാലക്ഷ്മിയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Malayalam

കൊച്ചിയിലൂടെ തന്റെ പുതിയ മിനികൂപ്പറില്‍ ചീറിപ്പാഞ്ഞ് ദിലീപും കാവ്യയും മഹാലക്ഷ്മിയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

കൊച്ചിയിലൂടെ തന്റെ പുതിയ മിനികൂപ്പറില്‍ ചീറിപ്പാഞ്ഞ് ദിലീപും കാവ്യയും മഹാലക്ഷ്മിയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാദകരടക്കം ഒന്നടങ്കം എല്ലാലരും സന്തോഷിച്ചിരുന്നു. വിവാദങ്ങള്‍ തുടര്‍ക്കഥയായപ്പോഴും ദിലീപിന്റെ ആരാധകര്‍ എന്നു അദ്ദേഹത്തെ പിന്തുണച്ചിട്ടേയുള്ളൂ. സോഷ്യല്‍ മീഡിയയിലടക്കം നിരവധി സൈബര്‍ അറ്റാക്കുകള്‍ നടന്നപ്പോഴും തക്കത്തായ മറുപടികളുമായി ഫാന്‍സ് എത്തിയിരുന്നു. ദിലീപിനെയെയും കാവ്യയെയും പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് മകള്‍ മഹാലക്ഷ്മിയും.

കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ലെങ്കിലും ഇടയ്ക്കിടെ ഫാന്‍സ് പേജുകളിലൂടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കുടുംബസമേതം തന്റെ പുതു പുത്തന്‍ ആഢംബര കാറില്‍ സഞ്ചരിക്കുന്ന ദിലീപിന്റേയും കുടുംബത്തിന്റേയും വീഡിയോയാണ്. കൊച്ചിയിലേയ്ക്കുള്ള താര കുടുംബത്തിന്റെ യാത്ര മധ്യേ ആരാധകരില്‍ ആരോ പകര്‍ത്തിയതാണ് ദിലീപ് കുടുംബത്തിന്റെ പുതിയ വീഡിയോ.

ഇത്തവണ താരം യാത്രയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത് ആഢംബര കാറുകളുടെ ശ്രേണിയില്‍ കേമനായ മിനി കൂപ്പറിനെയാണ്. മലയാളത്തിലെ നിരവധി അഭിനേതാക്കളുടെ സ്വപ്ന വാഹനങ്ങളില്‍ ഒന്നാണ് മിനി കൂപ്പര്‍. അടുത്തിടെ നടി നവ്യാ നായരും മിനി കൂപ്പര്‍ വാങ്ങിയിരുന്നു. ചുവപ്പും കറുപ്പം കലര്‍ന്ന മിനി കൂപ്പറാണ് ദിലീപ് സ്വന്തമാക്കിയിരിക്കുന്നത്. വാഹനം ഓടിക്കുന്നത് ദിലീപ് തന്നെയാണ്. തൊട്ടപ്പുറത്തെ സീറ്റില്‍ കൂളിങ് ഗ്ലാസ് ധരിച്ച് മഹാലക്ഷ്മിയേയും മടിയിലിരുത്തി കാവ്യയും ദിലീപിനൊപ്പം ഉണ്ട്. എന്നാല്‍ മീനാക്ഷിയെ കാണാനില്ല. ദിലീപിന്റെ ദുബായ് സന്ദര്‍ശന യാത്രയിലും മീനാക്ഷി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പുത്തന്‍ വീഡിയോയ്ക്ക് താഴെയും മീനാക്ഷി എവിടെ എന്ന് തിരക്കിയുള്ള പതിവ് ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാത്രമവുമല്ല, മീനാക്ഷി ഔട്ട് ആയോ എന്നു ചോദിച്ചും വിമര്‍ശകര്‍ എത്തിയിട്ടുണ്ട്.

ഒട്ടനവധി ആഢംബര കാറുകള്‍ ദിലീപിന്റെ ഗ്യാരേജിലുണ്ട്. അവയില്‍ ഏറ്റവും പുതിയതായി വന്ന് ചേര്‍ന്നതാണ് മിനി കൂപ്പര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് പോര്‍ഷെ കാറുകള്‍ ആണ് ദിലീപിന് സ്വന്തമായിട്ടുള്ളത്. കൂടാതെ ടൊയോട്ട ലാന്‍ഡ് ക്രൂയ്‌സറും താരത്തിന് സ്വന്തമായുണ്ട്. ജര്‍മ്മന്‍ നിര്‍മാതാവായ പോര്‍ഷെയുടെ ആഡംബര എസ്യുവി കെയിനിന്റെ പ്ലാറ്റിനം എഡിഷനാണ് താരം കാവ്യയുമായുള്ള വിവാഹശേഷം സ്വന്തമാക്കിയത്. കൊച്ചിയിലുള്ള പോഷെ ഷോറൂമില്‍ നിന്നുമാണ് കാര്‍ വാങ്ങിയത്. പനമേര സ്വന്തമാക്കിയത്തിന് പിന്നാലെ ആയിരുന്നു പുതിയ ഒരു പോഷെ കൂടി ദിലീപ് സ്വന്തമാക്കിയത്. പോര്‍ഷെ കെയിന്‍ കൂടാതെ പോഷെ പനമേര, ബിഎംഡബ്ല്യു എക്‌സ്6, ബിഎംഡബ്ല്യു 7 ഉപയോഗിച്ചുകൊണ്ടിരുന്ന പഴയ മോഡല്‍ കാറുകള്‍ തുടങ്ങിയ നിരവധി വാഹനങ്ങള്‍ ദിലീപിനുണ്ട്.

കുടുംബത്തിനൊപ്പമുള്ള ഓരോ നിമിഷവും വിലപ്പെട്ടത് എന്ന ക്യാപ്ഷനോടെയാണ് കാവ്യ മാധവന്റെ ഫാന്‍സ് പേജില്‍ ദിലീപ് കുടുംബത്തിന്റെ പുതിയ വീഡിയോ പ്രചരിക്കുന്നത്. ദുബായ് എക്‌സ്‌പോ കാണാനായിട്ടാണ് താരകുടുംബം നവംബര്‍ അവസാനം ദുബായിലേക്ക് പോയത്. ദിവസങ്ങളോളം ദുബായില്‍ ദിലീപും കാവ്യയും മകള്‍ മഹാലക്ഷ്മിയും അവധി ആഘോഷിച്ചിരുന്നു. ചില പൊതു പരിപാടികളിലും ദിലീപ് പങ്കെടുത്തിരുന്നു. കൂടാതെ കുടുംബ സമേതം ദേ പുട്ടിന്റെ ശാഖയിലും ദിലീപ് എത്തിയിരുന്നു. ഇവിടെ നിന്നുള്ള താര കുടുംബത്തിന്റെ വിഡീയോകള്‍ വൈറലായിരുന്നു.

മകള്‍ മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകര്‍ താരദമ്പതികളുടെ വിശേഷങ്ങള്‍ അറിയുന്നത്. അപൂര്‍വമായി മാത്രമെ മഹാലക്ഷ്മി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. അടുത്തിടെ ഓണാഘോഷങ്ങളുടെ ഭാ?ഗമായി ചേച്ചി മീനാക്ഷിക്കൊപ്പം പൂക്കളമിടുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. മീനാക്ഷിക്കും മഹാലക്ഷ്മിക്കും കാവ്യയ്ക്കുമൊപ്പമുള്ള ഒരു കുടുംബചിത്രവും അടുത്തിടെ ദിലീപും പങ്കുവെച്ചിരുന്നു. മീനാക്ഷിയുടെ കൈയ്യിലിരുന്ന് മിഠായി നുണഞ്ഞുകൊണ്ട് പൊട്ടിച്ചിരിക്കുന്ന മഹാലക്ഷ്മിയാണ് ഫോട്ടോയില്‍ ഉണ്ടായിരുന്നത്.

മഹാലക്ഷ്മിയുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിനാല്‍ ദിലീപും കുടുംബവും താരപുത്രിയുടെ ചിത്രങ്ങള്‍ വല്ലപ്പോഴും മാത്രമാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുള്ളത്. അടുത്തിടെ മകള്‍ക്കൊപ്പം ദിലീപും കാവ്യയും ലൈവില്‍ എത്തിയതിന്റെ വീഡിയോ വ്യാപകമായി ശ്രദ്ധനേടിയിരുന്നു.

ക്രിസ്മസ്-ന്യൂയര്‍ റിലീസായി ദിലീപ്-നാദിര്‍ഷ ചിത്രം കേശു ഈ വീടിന്റെ നാഥന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഒടിടി റിലീസായ സിനിമ ഹോട്ട് സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ദിലീപിന്റെ ഭാര്യയായി ഉര്‍വശി എത്തുന്നു. നസ്ലിന്‍ ആണ് മകന്റെ വേഷത്തില്‍ അഭിനയിക്കുന്നത്. സിദ്ദീഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

More in Malayalam

Trending

Recent

To Top