Connect with us

കാര്‍ത്തിക് ശങ്കര്‍ സംവിധായകനാകുന്നു, അരങ്ങേറ്റ ചിത്രം തെലുങ്കിലേയ്ക്ക് ആകാനുള്ള കാരണത്തെ കുറിച്ച് താരം

Malayalam

കാര്‍ത്തിക് ശങ്കര്‍ സംവിധായകനാകുന്നു, അരങ്ങേറ്റ ചിത്രം തെലുങ്കിലേയ്ക്ക് ആകാനുള്ള കാരണത്തെ കുറിച്ച് താരം

കാര്‍ത്തിക് ശങ്കര്‍ സംവിധായകനാകുന്നു, അരങ്ങേറ്റ ചിത്രം തെലുങ്കിലേയ്ക്ക് ആകാനുള്ള കാരണത്തെ കുറിച്ച് താരം

ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ വ്യക്തിയാണ് കാര്‍ത്തിക് ശങ്കര്‍. നിരവധി ആരാധകരാണ് കാര്‍ത്തിനുള്ളത്. എന്നാല്‍ ഇപ്പോഴിതാ തെലുങ്കില്‍ ആദ്യമായി സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ പൂജ ഹൈദരാബാദ് അന്ന പൂര്‍ണ്ണ സ്റ്റുഡിയോയില്‍ നടന്നു.

നൂറ്റിനാല്‍പ്പതിനു മേല്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള തെലുങ്ക് ഇതിഹാസ സംവിധായകന്‍ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത് ആദ്യമായാണ് ഒരു മലയാളി തന്റെ ആദ്യ സംവിധാന സംരംഭം തെലുങ്കില്‍ നിര്‍വ്വഹിക്കുന്നത്.

‘ഞാന്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്യാനുള്ള ചര്‍ച്ചകളിലായിരുന്നു. അപ്പോഴാണ് എന്റെ വര്‍ക്ക് കണ്ടശേഷം ഈ ചിത്രത്തിന്റെ ടീം എന്നെ സമീപിച്ചത്. അക്കാരണം കൊണ്ട് ആദ്യ സിനിമ തെലുങ്കില്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മലയാളത്തില്‍ ചെയ്യാന്‍ വച്ചിരുന്ന വിഷയം തെലുങ്ക് സിനിമയ്ക്ക് വേണ്ടി എടുക്കുകയും ചെയ്തു,’ എന്നും കാര്‍ത്തിക് ശങ്കര്‍ പറഞ്ഞു.

തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം ആണ് നായകന്‍. കന്നഡ നടി സഞ്ജന ആനന്ദ് ആണ് നായിക. ഇന്ത്യയിലെതന്നെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളായ മണി ശര്‍മ്മ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം നവംബര്‍ ആദ്യവാരം ആരംഭിക്കും.

More in Malayalam

Trending

Recent

To Top