Malayalam
കാര്‍ത്തി ഓടി വന്ന് എന്നെ പരിചയപ്പെട്ടു, ചെറുപ്പം മുതല്‍ തന്റെ വലിയ ആരാധകനായിരുന്നു എന്ന് പറഞ്ഞു; പൊന്നിയിന്‍ സെല്‍വന്‍ സെറ്റിലെ വിശേഷങ്ങള്‍ പങ്കുവെച്ച് ബാബു ആന്റണി
കാര്‍ത്തി ഓടി വന്ന് എന്നെ പരിചയപ്പെട്ടു, ചെറുപ്പം മുതല്‍ തന്റെ വലിയ ആരാധകനായിരുന്നു എന്ന് പറഞ്ഞു; പൊന്നിയിന്‍ സെല്‍വന്‍ സെറ്റിലെ വിശേഷങ്ങള്‍ പങ്കുവെച്ച് ബാബു ആന്റണി
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ നടന്‍ ബാബു ആന്റണിയും പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് വിവരം. ഇപ്പോഴിതാ പൊന്നിയിന്‍ സെല്‍വന്‍ സെറ്റില്‍ പോയപ്പോള്‍ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് താരം. ബാബു ആന്റണി തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.
‘ഇന്നലെ പൊന്നിയിന്‍ സെല്‍വന്റെ സെറ്റില്‍ വെച്ച് മണി സാറിനെയും, വിക്രം, കാര്‍ത്തി എന്നിവരെയും കാണാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. കാര്‍ത്തി ഓടി വന്ന് എന്നെ പരിചയപ്പെട്ടു, ചെറുപ്പം മുതലേ എന്റെ വലിയ ആരാധകനായിരുന്നു എന്ന് പറഞ്ഞു. അത് എനിക്ക് കിട്ടിയ വലിയൊരു അഭിനന്ദനമാണ്.
വിക്രമുമായും ഒരുപാട് സംസാരിച്ചു. ഞങ്ങള്‍ ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് കണ്ട് മുട്ടുന്നത്. സ്ട്രീറ്റിന് വേണ്ടിയാണ് ഞങ്ങള്‍ അവസാനമായി കണ്ടതെന്ന് വിക്രമം ഓര്‍ക്കുന്നു. അഞ്ജലി എന്ന ചിത്രത്തിന് ശേഷം വീണ്ടും മണി സാറിനെ കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്.
ഇവരെല്ലാം തന്നെ വിനയവും പരസ്പര ബഹുമാനവും കാത്തു സൂക്ഷിക്കുന്നവരാണ്. ടീമില്‍ പലരില്‍ നിന്നും എന്റെ സിനിമകള്‍ കണ്ടാണ് അവര്‍ വളര്‍ന്നതെന്ന് അറിയാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്’ എന്നും ബാബു ആന്റണി പറയുന്നു. താരത്തിന്റെ പോസ്റ്റിു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
രാമുജി ഫിലിം സിറ്റിയിലാണ് പൊന്നിയിന്‍ സെല്‍വന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. നിലവില്‍ പോണ്ടിച്ചേരിയിലാണ് ചിത്രീകരണം നടക്കുന്നത്. ചിത്രീകരണം 75 ശതമാനത്തോളം പൂര്‍ത്തിയായി. പൊന്നിയിന്‍ സെല്‍വന്‍ ഇതുവരെ കണ്ട മണിരത്‌നം ചിത്രത്തില്‍ വെച്ച് വലിയ കാന്‍വാസാണ്. അതിനാല്‍ സിനിമ തിയറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്നും മണിരത്‌നം വ്യക്തമാക്കിയിരുന്നു.
