Connect with us

അഹങ്കാരി.., കരീനാ നിങ്ങളുടെ ഹൃദയം എത്രത്തോളം മോശമാണ്; വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി നടിയുടെ പുതിയ വീഡിയോ

Malayalam

അഹങ്കാരി.., കരീനാ നിങ്ങളുടെ ഹൃദയം എത്രത്തോളം മോശമാണ്; വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി നടിയുടെ പുതിയ വീഡിയോ

അഹങ്കാരി.., കരീനാ നിങ്ങളുടെ ഹൃദയം എത്രത്തോളം മോശമാണ്; വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി നടിയുടെ പുതിയ വീഡിയോ

ബോളിവുഡില്‍ നിരവരധി ആരാധകരുള്ള നടിയാണ് കരീന കപൂര്‍. അതോടൊപ്പം തന്നെ ഇടയ്ക്കിടെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിന്ന താരം കൂടിയാണ് കരീന കപൂര്‍. ഇപ്പോഴിതാ കഴിഞഅഞ ദിവസം കരീനയുടെ ഫാന്‍ പേജില്‍ വന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.

വളരെ സിംപിള്‍ എന്ന് തോന്നിക്കുന്ന വീഡിയോയില്‍ കരീന നടന്നു പോകുമ്പോള്‍ പ്രായമായ ഒരു ഗാര്‍ഡ് സല്യൂട്ട് നല്‍കുന്നു. എന്നാല്‍ അത് പോലും ശ്രദ്ധിക്കാതെ കരീന നടന്ന് പോകുകയായിരുന്നു. കയ്യില്‍ ഒരു കപ്പുമായി കാറില്‍ കയറി പോകുന്ന കരീന തന്നെ സല്യൂട്ട് ചെയ്ത ഗാര്‍ഡിനെ ഒന്ന് നോക്കുക പോലും ചെയ്യാത്തത് വല്ലാത്ത മര്യാദകേടാണ് എന്നതാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച.

നേരത്തെ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ‘ഹാമന്ദി’ അഥവ അഹങ്കാരി എന്നാണ് ഒരു വിഭാഗം വിശേഷിപ്പിക്കാറ്, അത് തന്നെ ഈ വീഡിയോയ്ക്ക് അടിയിലും നിറയെ വന്നു. ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു, ‘ആ മനുഷ്യന്‍ തിരിച്ച് അഭിവാദ്യം അര്‍ഹിക്കുന്നു, അത് ചെയ്യാന്‍ എന്താണ് കരീന തടസം. മറ്റൊരു കമന്റില്‍ ഒരാള്‍ ചോദിക്കുന്നു,

‘അവരുടെ ആറ്റിറ്റിയൂഡ് നോക്കുക തിരിച്ച് അഭിവാദ്യം ചെയ്യാന്‍ പോലും തയ്യാറല്ല, കരീന നിങ്ങളുടെ ഹൃദയം എത്രത്തോളം മോശമാണ് എന്നാണ് ഇത് വെളിവാക്കുന്നത്’. ഇങ്ങനെ പോകുന്നു കമന്റുകള്‍. അതേ സമയം കരീന അയാളെ കണ്ടിട്ടുണ്ടാകില്ലെന്നും അതിനാലാണ് ഗാര്‍ഡിനെ തിരിച്ച് അഭിവാദ്യം ചെയ്യാത്തത് എന്നുമാണ് കരീന ഫാന്‍സ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് നല്‍കുന്ന മറുപടി.

More in Malayalam

Trending

Recent

To Top