ഷാഹിദുമായുള്ള ചുംബന രംഗം അറപ്പുളവാക്കുന്നത്, ഷാഹിദിനൊപ്പം ഒരു കോട്ടേജ് പങ്കിട്ടത് തനിക്ക് ദുഃസ്വപ്നം പോലെയായിരുന്നു; തുറന്ന് പറഞ്ഞ് കങ്കണ റണാവത്ത്; മാന്യമായി പെരുമാറി മുന്നോട്ട് പോകണമെന്ന് ഷാഹിദ്
ഷാഹിദുമായുള്ള ചുംബന രംഗം അറപ്പുളവാക്കുന്നത്, ഷാഹിദിനൊപ്പം ഒരു കോട്ടേജ് പങ്കിട്ടത് തനിക്ക് ദുഃസ്വപ്നം പോലെയായിരുന്നു; തുറന്ന് പറഞ്ഞ് കങ്കണ റണാവത്ത്; മാന്യമായി പെരുമാറി മുന്നോട്ട് പോകണമെന്ന് ഷാഹിദ്
ഷാഹിദുമായുള്ള ചുംബന രംഗം അറപ്പുളവാക്കുന്നത്, ഷാഹിദിനൊപ്പം ഒരു കോട്ടേജ് പങ്കിട്ടത് തനിക്ക് ദുഃസ്വപ്നം പോലെയായിരുന്നു; തുറന്ന് പറഞ്ഞ് കങ്കണ റണാവത്ത്; മാന്യമായി പെരുമാറി മുന്നോട്ട് പോകണമെന്ന് ഷാഹിദ്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കങ്കണ റണാവത്തും ഷാഹിദ് കപൂറും. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ ബോളിവുഡില്‍ വാര്‍ത്തയാകാറുമുണ്ട്. താരങ്ങള്‍ ഒന്നിച്ച പിരിയഡ് ഡ്രാമ ‘രങ്കൂണ്‍’ പല വിവാദങ്ങള്‍ക്കും വേദിയായി മാറിയിരുന്നു. ഷാഹിദും കങ്കണയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു രങ്കൂണ്‍.
എന്നാല്‍ ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടു. ചിത്രത്തിലെ ഷാഹിദും കങ്കണയുമായുള്ള ചുംബന രംഗങ്ങളും ഇന്റിമേറ്റ് സീനുകളും റിലീസിന് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. ചുംബന രംഗത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കങ്കണ പറഞ്ഞ മറുപടികളെ തുടര്‍ന്നാണ് ഇരു താരങ്ങളും തമ്മില്‍ വാക്പോര് ആരംഭിച്ചത്.
ഷാഹിദുമായുള്ള ചുംബന രംഗം അറപ്പുളവാക്കുന്നതായിരുന്നു എന്നാണ് കങ്കണ പറഞ്ഞത്. ഷാഹിദിന്റെ മീശ അസഹീനയമായിരുന്നു. പോരാത്തതിന് ഷാഹിദ് പറഞ്ഞത് തനിക്ക് മൂക്കൊലിപ്പുണ്ടെന്നും അതിനാല്‍ മീശ അവിടെ തന്നെ ഒട്ടിയിരിക്കും എന്നുമായിരുന്നു. അതിനാല്‍ ആ ചുംബന രംഗം ചെയ്യുക എന്നത് അറപ്പുളവാക്കുന്നതായിരുന്നു എന്നാണ് കങ്കണ പറഞ്ഞത്. കൂടാതെ ഷാഹിദിനൊപ്പം ഒരു കോട്ടേജ് പങ്കിട്ടത് തനിക്ക് ദുസ്വപ്നം പോലെയാണെന്നും കങ്കണ ആരോപിച്ചു. ഷാഹിദും താനും ടീമിനൊപ്പം ഒരു കോട്ടേജ് പങ്കിട്ടിരുന്നു.
എല്ലാ ദിവസവും രാവിലെ താന്‍ എഴുന്നേറ്റിരുന്നത് ഷാഹിദിന്റെ ഹിപ്പ് ഹോപ്പ് സംഗീതം കേട്ടു കൊണ്ടായിരുന്നു. ആ ഭ്രാന്തന് ട്രാന്‍സ് പാട്ടുകള്‍ കേട്ടായിരുന്നു ഷാഹിദ് വ്യായാമം ചെയ്തിരുന്നത്. അവിടെ നിന്നും മാറാന്‍ വരെ ആഗ്രഹിച്ചിരുന്നു. ഷാഹിദിനൊപ്പം കോട്ടേജ് പങ്കിടുക എന്നത് തനിക്കൊരു ദുസ്വപ്നമായിരുന്നു എന്നാണ് കങ്കണ പറഞ്ഞത്. എന്നാല്‍ കങ്കണയോട് താന്‍ അങ്ങനെ ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും സഹതാരങ്ങളോട് നടി മാന്യമായി പെരുമാറി മുന്നോട്ട് പോകണമെന്നുമാണ് ഷാഹിദ് പറഞ്ഞത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...