News
തലൈവി കണ്ടതിന് ശേഷം അച്ഛനും അമ്മയും അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദം അറിയിച്ചു; സന്തോഷം പങ്കിട്ട് കങ്കണ റണാവത്ത്
തലൈവി കണ്ടതിന് ശേഷം അച്ഛനും അമ്മയും അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദം അറിയിച്ചു; സന്തോഷം പങ്കിട്ട് കങ്കണ റണാവത്ത്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ താരത്തിന്റെ തലൈവി എന്ന ചിത്രം കണ്ടതിന് ശേഷം അച്ഛനും അമ്മയും അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദം അറിയിച്ചുവെന്ന് പറയുകയാണ് കങ്കണ റണാവത്ത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങ് നടന്നിരുന്നു. ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.
ചിത്രത്തില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വേഷമാണ് കങ്കണ അവതരിപ്പിച്ചിരിക്കുന്നത്. അരവിന്ദ് സ്വാമിയാണ് എംജിആര്‍ ആയി എത്തുന്നത്. അതേസമയം തലൈവി ഒരു പൊളിറ്റിക്കല്‍ ത്രില്ലറല്ലെന്ന് സംവിധായകന്‍ വിജയ് വ്യക്തമാക്കിയിരുന്നു. ചിത്രം ജയലളിതയുടെ ജീവിത യാത്രയെ കുറിച്ചാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്.
ഭാഗ്യശ്രീയും തലൈവിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിലവില്‍ ധക്കട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കങ്കണ പൂര്‍ത്തിയാക്കി. അതിന് പുറമെ തേജസ് എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിക്കുന്നത്.
ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍മുഖത്തേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് 2016ലാണ്. ഇതിനെ ആസ്പദമാക്കിയാണ് ‘തേജസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയിരുന്നു. സര്‍വേഷ് മെവര്‍യാണ് തേജസിന്റെ സംവിധായകന്‍. ‘ഉറി’ എന്ന ചിത്രത്തിന് ശേഷം ‘ആര്‍എസ്വിപി’ നിര്‍മ്മിക്കുന്ന ചിത്രമാണിത്.