Connect with us

തന്നെ സനാദന ധര്‍മ്മത്തെ കുറിച്ച് പഠിപ്പിക്കുന്നവര്‍ ഏകദൈവ വിശ്വാസികളെ പോലെയാണ് സംസാരിക്കുന്നത്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കങ്കണ റണാവത്ത്

Malayalam

തന്നെ സനാദന ധര്‍മ്മത്തെ കുറിച്ച് പഠിപ്പിക്കുന്നവര്‍ ഏകദൈവ വിശ്വാസികളെ പോലെയാണ് സംസാരിക്കുന്നത്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കങ്കണ റണാവത്ത്

തന്നെ സനാദന ധര്‍മ്മത്തെ കുറിച്ച് പഠിപ്പിക്കുന്നവര്‍ ഏകദൈവ വിശ്വാസികളെ പോലെയാണ് സംസാരിക്കുന്നത്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കങ്കണ റണാവത്ത്

വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞും സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്. താരം പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശനവുമായി നിരവധി പേരാണ് എത്തിയിരുന്നത്.

ധക്കട് എന്ന ചിത്രത്തിന്റെ റാപ്പ് അപ്പ് പാര്‍ട്ടിയുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ചിത്രത്തില്‍ കങ്കണ ധരിച്ച വസ്ത്രമാണ് താരത്തിന്റെ ആരാധകര്‍ വരെ വിമര്‍ശനം ഉന്നയിക്കാന്‍ കാരണമായത്. ബ്രാലെറ്റും പാന്റസുമാണ് കങ്കണ ധരിച്ചിരിക്കുന്ന വസ്ത്രം. ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ വസ്ത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോഴിതാ കങ്കണ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. തന്നെ സനാദന ധര്‍മ്മത്തെ കുറിച്ച് പഠിപ്പിക്കുന്നവര്‍ ഏകദൈവ വിശ്വാസികളെ പോലെയാണ് സംസാരിക്കുന്നതെന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

‘നിങ്ങളോട് ബഹുമാനമുണ്ട്. പക്ഷെ ഈ വസ്ത്രം ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. അതിനാല്‍ നിങ്ങള്‍ രാജ്യസ്നേഹത്തെ കുറിച്ച് പറയാന്‍ യോഗ്യയല്ല.’, ‘നിങ്ങള്‍ എനിക്ക് വളരെ പ്രിയപ്പെട്ട വ്യക്തിയാണ്. എന്നാല്‍ ഈ വസ്ത്രം ധരിക്കുന്നതിനോട് യോജിക്കാനാവില്ല’, ‘നാണമില്ലെ നിങ്ങള്‍ക്ക്. സ്വയം ബഹുമാനിക്കാന്‍ ശ്രമിക്കു’, ‘നിങ്ങള്‍ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളെല്ലാം എന്തിനാണ് പുറത്ത് കാണിക്കുന്നത്.’ എന്നീ രീതിയിലാണ് പോസ്റ്റിന് താഴെ വന്ന കമന്റുകള്‍.

നിലവില്‍ ധക്കട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കങ്കണ പൂര്‍ത്തിയാക്കി. അതിന് പുറമെ തേജസ് എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിക്കുന്നത്.
അതേസമയം തലൈവി എന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് റിലീസിനായി കാത്തിരിക്കുന്ന കങ്കണയുടെ സിനിമ. ചിത്രത്തില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വേഷമാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. 2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കാരണം തല്‍ക്കാലം റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.

More in Malayalam

Trending