Connect with us

സമൂഹ വിരുദ്ധ കാര്യങ്ങളോ ജനങ്ങളുടെ പൊതു പ്രശ്നങ്ങളോ അവരുടെ മാനസികാവസ്ഥയോ രാജാവിനറിയണമെന്നുണ്ടെങ്കില്‍ രഹസ്യ നരീക്ഷണം വേണം; രാമായണം ഏറ്റവും വലിയ ഉദാഹരണം, ഫോണ്‍ ചോര്‍ത്തല്‍ വിവാദങ്ങള്‍ക്കിടെ കങ്കണ

News

കേന്ദ്ര സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം. ഇപ്പോഴിതാ ഈ വിഷയത്തില്‍ പരോക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. ‘ഇത് ഭരണകൂടത്തിന്റെ ഭാഗമായ പ്രവൃത്തിയാണ്. രാമായണത്തില്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമുണ്ട്. അത്തരമൊരു രഹസ്യ നിരീക്ഷണ സമയത്താണ് സീതാ ദേവിയെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കുള്ള അഭിപ്രായം രാമന്‍ രഹസ്യമായി കേട്ടത്.

സമൂഹ വിരുദ്ധ കാര്യങ്ങളോ ജനങ്ങളുടെ പൊതു പ്രശ്നങ്ങളോ അവരുടെ മാനസികാവസ്ഥയോ രാജാവിനറിയണമെന്നുണ്ടെങ്കില്‍ അത് വലിയ കാര്യമല്ല. അത് അദ്ദേഹത്തിന്റെ അധികാരവും ജോലിയുമാണ്,’ കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറീസില്‍ കുറിച്ചു. അതേസമയം താന്‍ പെഗാസസിനെ കുറിച്ചല്ല പറയുന്നതെന്ന് തമാശ രൂപേണ ഒരു വരിയും നടി കുറിച്ചിട്ടുണ്ട്.

ഫോണ്‍ ചോര്‍ച്ച വിവാദം പ്രതിപക്ഷം കേന്ദ്രത്തിനെതിരെ ശക്തമായി ഉപയോഗിക്കവയൊണ് കങ്കണയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് പെഗാസസ് ഇന്ത്യയില്‍ നടത്തിയ ചാരപ്പണിയുടെ വിവരങ്ങള്‍ പുറത്തു വന്നത്. രണ്ട് കേന്ദ്ര മന്ത്രിമാര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി എന്നിവരുടെ വിവരങ്ങളാണ് ചോര്‍ത്തിയതെന്നാണ് പ്രാഥമിക വിവരം. 40 മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്.

സ്‌പൈവെയര്‍ നിരീക്ഷണത്തിലുള്ള ജഡ്ജി ഇപ്പോഴും ഹാക്ക് ചെയ്യപ്പെട്ട ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. അന്താരാഷ്ട്ര മാധ്യമങ്ങളായ ഗാര്‍ഡിയന്‍, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളാണ് വിവരങ്ങള്‍ പുറത്തു വിട്ടത്. ഇന്ത്യാ ടുഡേ, ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഹിന്ദു, ന്യൂസ് 18 തുടങ്ങിയ മാധ്യമ സ്ഥാപങ്ങളിലെ ജേര്‍ണലിസ്റ്റുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഷിഷിര്‍ ഗുപ്ത, ദ വയറിലെ ജേര്‍ണലിസ്റ്റുകളായ സിദ്ധാര്‍ത്ഥ് വരദരാജ്, എം.കെ വേണു. രോഹിണി സിംഗ്, മലയാളി ജേര്‍ണലിസ്റ്റായ ജെ ഗോപികൃഷ്ണന്‍ തുടങ്ങിയവരുടെ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുണ്ട്.

More in News

Trending

Recent

To Top