Connect with us

കങ്കണ റണാവത്തിന്റെ പേഴ്‌സണല്‍ ബോഡിഗാര്‍ഡ് പീഡനക്കേസില്‍ അറസ്റ്റില്‍, പിടികൂടിയത് പത്ത് ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ

News

കങ്കണ റണാവത്തിന്റെ പേഴ്‌സണല്‍ ബോഡിഗാര്‍ഡ് പീഡനക്കേസില്‍ അറസ്റ്റില്‍, പിടികൂടിയത് പത്ത് ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ

കങ്കണ റണാവത്തിന്റെ പേഴ്‌സണല്‍ ബോഡിഗാര്‍ഡ് പീഡനക്കേസില്‍ അറസ്റ്റില്‍, പിടികൂടിയത് പത്ത് ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ബോഡി ഗാര്‍ഡ് കുമാര്‍ ഹെഡ്ജിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ പരാതിക്കാരി രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍നെ തുടര്‍ന്ന് അന്വേഷണം നടക്കുകയായിരുന്നു. കഴിഞ്ഞ 10 ദിവസമായി കുമാര്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച് ശനിയാഴ്ച്ചയാണ് കര്‍ണ്ണാടകയിലെ മധ്യ ജില്ലയിലെ ഹെഗ്ദ്ധവല്ലി ഗ്രാമത്തില്‍ നിന്ന് കുമാറിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് മുംബൈയിലേക്ക് കൊണ്ട് വരുകയും ചെയ്തു.

മുപ്പത്കാരിയായ ബ്യൂട്ടീഷനെ വിവാഹ വാഗ്ദാനം നല്‍കി ലൈം ഗികമായി ദുരുപയോഗം ചെയ്തു എന്നാണ് പരാതി. സെഷന്‍ 375,377,420 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്റെ കൈയ്യില്‍ നിന്നും 50,000 രൂപ കൈപ്പറ്റിയ ശേഷം അമ്മയ്ക്ക് വയ്യെന്ന് പറഞ്ഞ് കര്‍ണ്ണാടകയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന മെയ് 11ന് കുമാറിന്റെ സുഹൃത്താണ് കുമാര്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്ന് യുവതിയെ അറിയിച്ചത്.

കുമാര്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ സബ് ഇന്‍സ്പെക്റ്റര്‍ വീരേന്ദ്ര ഭോസ്ലെ അടങ്ങുന്ന ടീം കുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച്ചയാണ് മുപ്പത്കാരിയായ യുവതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയത്. ഇരുവരും എട്ട് വര്‍ഷമായി പരിചയത്തിലാണെന്നും യുവതി പറഞ്ഞിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്. കുമാര്‍ മറ്റൊരു വിവാവം കഴിക്കാന്‍ പോകുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. ലൈംഗിക അതിക്രമം, വഞ്ചന എന്നീ കാര്യങ്ങള്‍ കാണിച്ചാണ് യുവതി കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

അതേസമയം, വിവാദപരമായ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള നടിയാണ് കങ്കണ റണാവത്ത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിവാദപ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്പന്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിലെ ആക്രമണത്തെ കുറിച്ച് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ബംഗാളില്‍ രാഷ്ട്രപതിയുടെ ഭരണമാക്കണമെന്നും കങ്കണ പറഞ്ഞു. അതിന് പുറമെ ബംഗാളില്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്ന പ്രചരിപ്പിക്കുന്നതിനായുള്ള ഹാഷ്ടാഗ് ബംഗാള്‍ ബേണിങ്ങ് എന്ന സൈബര്‍ ക്യാപെയിനിന്റെ ഭാഗമായിരുന്നു കങ്കണ.

ആയിരക്കണക്കിന് പേര്‍ മരണപ്പെടുന്നു. എന്നാലും മോദി ഫാസിസ്റ്റും മമത ബാനര്‍ജി മതേതരവാദിയും. ഇതിനൊരു അറുതി വേണം. ബംഗാളില്‍ രാഷ്ട്രപതിയുടെ ഭരണം വരണം’ എന്നാണ് ക്യാപെയിനിന്റെ ഭാഗമായി കങ്കണ ട്വീറ്റ് ചെയ്തത്. ജനാധിപത്യത്തിന്റെ മരണം എന്ന പേരില്‍ ഇതേ വിഷയങ്ങള്‍ സംസാരിക്കുന്ന വിഡിയോയും താരം പങ്കുവെച്ചിരുന്നു. അന്ന് ആദ്യമായി ആയിരുന്നില്ല, കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്യപ്പെടുന്നത്. താണ്ടവ് എന്ന ആമസോണ്‍ പ്രൈം സീരീസുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴും ഇത്തരത്തില്‍ ട്വിറ്റര്‍ കങ്കണയെ താത്കാലികമായി പുറത്താക്കിയിരുന്നു. ഇത് ട്വിറ്ററിന്റെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനാലാണ് താരത്തെ പുറത്താക്കിയത്.

അതേസമയം രാജ്യത്തെ ഓക്സിജന്‍ ക്ഷാമത്തെ കുറിച്ചും, ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തെ കുറിച്ചും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. എല്ലാവരും ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയും സിലിണ്ടറുകളില്‍ ഭൂമിയില്‍ നിന്നും ഓക്സിജന്‍ പിടിച്ചെടുക്കുകയാണെന്നും ഇത് പ്രകൃതി ചൂഷണമാണെന്നും കങ്കണ പറഞ്ഞു. ഇതിനാല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനൊപ്പം തന്നെ മരങ്ങള്‍ വെച്ചുപിടിപ്പിക്കണം. ഒപ്പം ഭൂമിക്ക് ഉപകാരമില്ലാത്ത മനുഷ്യര്‍ ഇല്ലാതാവുന്നതില്‍ പ്രശ്നമില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു. ഇതേ തുടര്‍ന്നാണ് എല്ലാവരും വിമര്‍ശനവുമായെത്തിയത്.

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയും ആരോഗ്യ മേഖല വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കങ്കണയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ സജീവമായ കങ്കണ ഇതുവരെയും രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് പറഞ്ഞിട്ടില്ല. അതേസമയം കൊവിഡ് പ്രതിസന്ധി കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ ആരെങ്കിലും വിമര്‍ശിച്ചാല്‍ ഉടനടി പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്.മറ്റ് ബോളിവുഡ് താരങ്ങള്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കല്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിക്കുമ്പോള്‍ കങ്കണ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലും സര്‍ക്കാരിനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

More in News

Trending

Recent

To Top