നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് കമല്‍. ഇപ്പോഴിതാ മരക്കാറിനെതിരായ ഡീഗ്രേഡിങ് പ്രേക്ഷകരുടെ അമിത പ്രതീക്ഷ മൂലമാണെന്ന് പറയുകയാണ് കമല്‍. മുമ്പ് തിയേറ്ററില്‍ കൂവിയ ഫാന്‍സുകാര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂവുകയാണെന്നും കമല്‍ പറഞ്ഞു.
ഒടിടി പുതിയ സാധ്യതകള്‍ തുറക്കുന്നുണ്ടെന്നും പുതിയ കാഴ്ചാ സംസ്കാരം സൃഷ്ടിച്ചെന്നും കമല്‍ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ സാധ്യത ഒടിടി തുറന്നിട്ടെന്നും സിനിമാമേഖലയില്‍ പുതിയ അവസരം ഒടിടി തുറന്നിടുകയാണെന്നും കമല്‍ പറഞ്ഞു. മരക്കാറിനെതിരായ ഡീഗ്രേഡിങ് പ്രേക്ഷകരുടെ അമിത പ്രതീക്ഷ മൂലമാണെന്നും നേരത്തെ തിയറ്ററില്‍ കൂവിയ ഫാന്‍സുകാര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂവുകയാണെന്നും കമല്‍ പറഞ്ഞു.
ഒരു സിനിമക്കെതിരെ മാത്രമല്ല ചുരുളി വന്നപ്പോഴും വേറെ രീതിയിലുള്ള പ്രചരണം വന്നിരുന്നു. ഫാന്‍സുകാര്‍ തമ്മിലുള്ള യുദ്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കമല്‍ പറഞ്ഞു. ഐഎഫ്എഫ്കെ ഫെബ്രുവരിയിലേക്ക് മാറ്റിയത് മരക്കാറിന്റെ റിലീസിനെ പേടിച്ചല്ലെന്നും ഐ.എഫ്.എഫ്.കെയെക്കുറിച്ച് അറിയാവുന്നവര്‍ അങ്ങനെ പറയില്ലെന്നും കമല്‍ പറഞ്ഞു.
26ാമത്തെ ചലച്ചിത്ര മേളയാണ് വരാന്‍ പോകുന്നത്. എല്ലാ വര്‍ഷവും ഡിസംബറിലാണ് മേള നടക്കുന്നത്. ഇതിനു മുന്‍പും സൂപ്പര്‍താരങ്ങളുടെ വലിയ റിലീസുകള്‍ ഉണ്ടായിട്ടുണ്ട്. അതിനിടയില്‍ ഐ.എഫ്.എഫ്.കെ നടത്തിയിട്ടുണ്ട്. മരക്കാര്‍ വലിയ സിനിമ തന്നെയാണ്. എന്നാല്‍ ഐ.എഫ്.എഫ്.കെയെ സംബന്ധിച്ചിടത്തോളം ഒരു ഭീഷണിയല്ല. കമല്‍ പറഞ്ഞു.
മലയാളികളെ ഒന്നടങ്കം വേദനയിലാഴ്ത്തിക്കൊണ്ടാണ് കൊല്ലം സുധി വിടപറഞ്ഞത്. ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടമാണ് താരത്തിന്റെ മരണത്തിന് കാരണമായത്. ഭാര്യ രേണുവിനേയും...
കൊല്ലം സുധിയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ഇപ്പോഴും സഹപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ എത്തുന്നുണ്ട്. സുധി പങ്കെടുക്കുന്ന സ്റ്റാർ മാജിക്കിൽ ഗസ്റ്റ് ആയി വന്നിട്ടുള്ള...
മരണത്തിന് തൊട്ടുമുമ്പ് വടകരയിൽ പരിപാടി അവതരിപ്പിച്ചപ്പോഴും ആളുകളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും കൊല്ലം സുധി മറന്നില്ല. സുധിയുടെ മരണം ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്...